Latest News

ദേവയാനിയെ വിവസ്ത്രയാക്കി പരിശോധിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍; വ്യാജമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: വിസ തട്ടിപ്പുനടത്തിയെന്ന പേരില്‍ അറസ്റ്റ് ചെയ്ത ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി ഖൊബ്രഗഡെയെ അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നഗ്നയായക്കി ദേഹ പരിശോധന നടത്തുന്ന സിസടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിക്കുന്നു.

അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റിലായ ഒരു യുവതിയെ ബലമായി വിവസ്ത്രയാക്കി പരിശോധിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ചില വാര്‍ത്താ സൈറ്റുകളാണ് വീഡിയോ പുറത്തുവിട്ടത്.

സംഭവം വാര്‍ത്തയായതോടെ വീഡിയോ വ്യാജമാണെന്ന് അമേരിക്ക പ്രതികരിച്ചു. അപകടകരവും പ്രകോപനപരവുമായ വ്യാജപ്രചരണമാണ് നടക്കുന്നതെന്നും ആധികാരികത പരിശോധിക്കാതെയാണ് വീഡിയോ പ്രചാരണം നടക്കുന്നതെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് വക്താവ് മേരി ഹര്‍ഫ് പറഞ്ഞു.

വീസ അപേക്ഷയില്‍ പറഞ്ഞ പ്രതിഫലം വീട്ടുജോലിക്കാരിക്ക് നല്‍കിയില്ലെന്ന പരാതിയെ തുടര്‍ന്നാണ് ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറലായ ദേവയാനി ഖൊബ്രഗഡയെ അറസ്റ്റ് ചെയ്തത്. പിന്നീട് 25 ലക്ഷം അമേരിക്കന്‍ ഡോളറിന്റെ ബോണ്ടില്‍ ഇവരെ ജാമ്യത്തില്‍ വിട്ടു. ദേവയാനിയുടെ അറസ്റ്റും അനുബന്ധ സംഭവങ്ങളും ഇന്ത്യ അമേരിക്ക ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Devayani America, case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.