Latest News

ഡല്‍ഹി പൊലീസ് വീണ്ടും അപമാനമാകുന്നു; വിദേശ വനിതയെ പീഡിപ്പിച്ചത് അഞ്ച് മണിക്കൂ‌ര്‍

ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസ് രാജ്യത്തിന് വീണ്ടും അപമാനമാകുന്നു. രണ്ട് മാസത്തിനിടെ നാല് വിദേശികളെ മാനഭംഗം ചെയ്ത ഡല്‍ഹിയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയാന്‍ കഴിയുന്നില്ലെന്ന് പൊലീസിന്റെ കുറ്റസമ്മതം.

ബുധനാഴ്ച രാജ്യ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് റെയില്‍വെ സ്‌റ്റേഷന് സമീപത്ത് വിദേശ വനിതയെ എട്ടംഗ മദ്യപ സംഘം പീഡിപ്പിച്ചത് അഞ്ച് മണിക്കൂറെന്ന് പൊലീസ് പറഞ്ഞു. വഴിതെറ്റിയെത്തിയ ഡാനിഷ് വനിതയെ റെയില്‍വെ ഓഫീസേഴ്‌സ് ക്ലബ്ബിന് സമീപം തടഞ്ഞുവെച്ചതിന് ശേഷം കത്തികാണിച്ച് ഭീഷണിപ്പെടുത്തിയാണ് എട്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്.

സ്ഥിരമായി പട്രോളിംഗുള്ള പ്രദേശത്ത് അഞ്ചുമണിക്കൂറോളം യുവതിയെ പീഡിപ്പിച്ചത് അറിയാതിരുന്നത് പൊലീസിന്റെ വീഴ്ചയാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എട്ടുപേരും നന്നായി മദ്യിപിച്ചിരുന്നുവെന്നും ചിലര്‍ രണ്ടില്‍ കൂടുതല്‍ തവണ വനിതയെ പീഡിപ്പിച്ചുവെന്നും പൊലീസ് പറയുന്നു.
പീഡിപ്പിച്ച ശേഷം അവരുടെ പക്കലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍, 750 യൂറോ, 3000 ഇന്ത്യന്‍ രൂപ എന്നിവയും കവര്‍ന്നു. സ്ഥിരം ക്രിമിനലുകളും മയക്കുമരുന്നിന് അടിമകളായവരുമാണ് കേസില്‍ പിടിക്കപ്പെട്ടത്. ഡല്‍ഹിയുടെ ഹൃദയഭാഗത്ത് നടക്കുന്ന അക്രമങ്ങള്‍ കണ്ടെത്താനും തടയാനും പൊലീസിന് കഴിയുന്നില്ലെന്ന ആരോപണം ശക്തമാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Police, Case, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.