Latest News

ഷുക്കൂര്‍ വധത്തിന്റെ അന്വേഷണം എറ്റെടുക്കല്‍ : സി.ബി.ഐ. നടപടി അറിയിക്കണമെന്ന് കോടതി

കൊച്ചി: കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകനായ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ഏറ്റെടുക്കുന്നതില്‍ സി.ബി.ഐ. എന്ത് നടപടിയെടുത്തുവെന്ന് അറിയിക്കണമെന്ന് ഹൈക്കോടതിയില്‍ ജസ്റ്റിസ് കെ. രാമകൃഷ്ണന്‍ നിര്‍ദേശിച്ചു.

കേസ് സി.ബി.ഐ.ക്ക് വിടണമെന്നാവശ്യപ്പെട്ട് മാതാവ് പി.സി. ആത്തിക്കയും സി.ബി.ഐ.ക്ക് വിടാനുള്ള തീരുമാനത്തിനെതിരെ ടി.വി. രാജേഷും സമര്‍പ്പിച്ച ഹര്‍ജിയും പരിഗണിക്കവേയാണിത്.

കേസില്‍ പ്രതിസ്ഥാനത്തുള്ള ടി.വി. രാജേഷിന് കേസന്വേഷണം ഏതുവിധമാണ് വേണ്ടതെന്ന് പറയാന്‍ അധികാരമില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. ടി.വി. രാജേഷിന്റെ അപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് സര്‍ക്കാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

സി.ബി.ഐ.അന്വേഷണത്തിന് സര്‍ക്കാര്‍ വിജ്ഞാപനമായിട്ടുണ്ട്. അതേത്തുടര്‍ന്ന് അന്വേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ സി.ബി.ഐ. എടുത്ത നടപടിയെന്തെന്നാണ് കോടതി ആരാഞ്ഞിട്ടുള്ളത്. ഏതായാലും അന്വേഷണം സി.ബി.ഐ.ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ മാതാവിന്റെ ഹര്‍ജി അപ്രസക്തമായില്ലേ എന്ന് കോടതി ഹര്‍ജിക്കാരിയോട് ആരാഞ്ഞു.

സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജന്‍, എം.വി. ജയരാജന്‍, ടി.വി. രാജേഷ് എം.എല്‍.എ. എന്നിവരുടെ നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് അബ്ദുള്‍ ഷുക്കൂര്‍ 2012 ഫിബ്രവരി 20-ന് കൊല്ലപ്പെടുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Shukoor murder case, Court, CBI

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.