Latest News

മംഗലാപുരം വിമാനത്താവളത്തിനും ഉഡുപ്പി ക്ഷേത്രത്തിനും തീവ്രവാദഭീഷണി

മംഗലാപുരം: അന്തര്‍ദേശീയ വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം, ഇന്‍ഫോസിസ് എന്നിവയ്ക്ക് തീവ്രവാദഭീഷണിയുണ്ടെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രിയും മലയാളിയുമായ കെ.ജെ.ജോര്‍ജ് അറിയിച്ചു. നിയമസഭയില്‍ ബി.ജെ.പി.യിലെ വി.സുനില്‍കുമാറിന്റെ ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്.

കര്‍ണാടകത്തിലെ ഇരുപത്തിയേഴോളം സ്ഥാപനങ്ങളും കെട്ടിടങ്ങളും തീവ്രവാദഭീഷണി നേരിടുന്നതായി മന്ത്രി പറഞ്ഞു. വ്യത്യസ്ത തീവ്രവാദസംഘടനകളാണ് പല സമയങ്ങളിലായി ഇത്തരം ഭീഷണിയുയര്‍ത്തിയിട്ടുള്ളത്. ഇക്കാര്യത്തില്‍ ഇന്റലിജന്‍സ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ബാംഗ്ലൂരിലെ വിധാന്‍ സൗധ (നിയമസഭാ മന്ദിരം), വിമാനത്താവളം, ഹൈക്കോടതി, റെയില്‍വേ സ്റ്റേഷന്‍, പ്രധാന മാളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയെല്ലാം ഭീഷണിയുള്ള സ്ഥലങ്ങളില്‍പ്പെടും. മൈസൂര്‍ ശ്രീരംഗപട്ടണത്തെ ടിപ്പു കൊട്ടാരം, വൃന്ദാവന്‍ ഗാര്‍ഡന്‍, മംഗലാപുരത്തെ വിപ്രോ, ഇന്‍ഫോസിസ് എന്നിവയ്ക്കും ഭീഷണിയുണ്ട്. ബിജാപുരിലെ അല്‍മാട്ടി അണക്കെട്ടും കാര്‍വാറിലെ കൈഗ ആണവനിലയവും ബെല്ലാരിയിലെ തുംഗഭദ്ര വൈദ്യുതിനിലയവും തീവ്രവാദികളുടെ ലക്ഷ്യങ്ങളാണ്.

ചില മന്ത്രിമാര്‍, രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍, ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവരും ഭീഷണിനേരിടുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. എന്നാല്‍ സംസ്ഥാനത്ത് ഒട്ടും ഭയപ്പെടേണ്ട അന്തരീക്ഷമില്ലെന്നും എല്ലാ തന്ത്രപ്രധാനമേഖലകളും ശക്തമായ നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവര്‍ഷം 80 പേര്‍ക്ക് പോലീസിന്റെ നിര്‍ദേശമനുസരിച്ച് കാറ്റഗറി സെക്യൂരിറ്റിയും 167 പേര്‍ക്ക് ബോഡി ഗാര്‍ഡ് സുരക്ഷയും നല്‍കിയതായും മന്ത്രി അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Manglore Airport, Sree Krishna Temple, K.J.George

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.