Latest News

ഉന്നതന്റെ പേര് പറയുമെന്ന ഭീഷണിക്ക് പിന്നാലെ സരിത പുതുപ്പള്ളിയില്‍ എത്തിയതില്‍ ദുരൂഹത

പുതുപ്പള്ളി: തന്നെ സംരക്ഷിച്ച യുഡിഎഫ് ഉന്നതന്റെ പേര് പുറത്തുപറയുമെന്ന സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിതയുടെ ഭീഷണിക്കു തൊട്ടു പിന്നാലെ സരിത പുതുപ്പള്ളിയില്‍ എത്തിയതില്‍ ദുരൂഹത.

കഴിഞ്ഞദിവസമായിരുന്നു പോലീസ് അകമ്പടിയോടെ സരിതയുടെ രഹസ്യ സന്ദര്‍ശനം. ഹോട്ടലുകള്‍ക്ക് അവധിയായതിനാല്‍ പുതുപ്പള്ളി കാഞ്ഞിരത്തുംമൂടിന് സമീപമുള്ള തട്ടുകടയില്‍ സരിതയും പൊലീസുകാരും ഉച്ചഭക്ഷണം കഴിക്കാന്‍ കയറിയതോടെയാണ് സന്ദര്‍ശനം പുറത്തായത്.

സരിതയെ ഏറണാകുളത്ത് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതാണെന്നായിരുന്നു പോലീസ്‌ പറഞ്ഞതെമെങ്കിലും വെള്ളിയാഴ്ച എറണാകുളത്ത് ഒരു കോടതിയിലും സരിതയുടെ കേസ് ഇല്ലായിരുന്നു. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകാന്‍ പുതുപ്പള്ളി വഴി പോകേണ്ട ആവശ്യവുമില്ല.

അതിനിടെ സരിതയുമായി ഒരു എ ഗ്രൂപ്പ് നേതാവ് രഹസ്യ സംഭാഷണം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. സരിത ഉന്നതന്റെ പേര് പുറത്തുപറയും എന്ന് പറഞ്ഞതോടെ അങ്കലാപ്പിലായ ചില നേതാക്കള്‍ക്കുവേണ്ടിയാണ് കൂടിക്കാഴ്ച സംഘടിപ്പിച്ചതെന്ന് പറയുന്നു.

കെഎല്‍01 ബികെ 5294 നമ്പര്‍ പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ വാനിലാണ് ഇവര്‍ വന്നത്. നാലു വനിതാ പൊലീസുകാരുള്‍പ്പെടെ ആറുപേര്‍ സരിതയ്‌ക്കൊപ്പമുണ്ടായിരുന്നു. പകല്‍ ഒന്നരയോടെ തട്ടുകടയില്‍ എത്തിയ സരിത ചോറുണ്ടെന്ന് തട്ടുകട നടത്തുന്ന റെജി പറഞ്ഞു. ഇവരുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച നാട്ടുകാരെ പോലീസ് വിരട്ടുകയും ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Saritha, Solar Case, Police


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.