പോംഗ്യാംഗ്: ഉത്തരകൊറിയയിലെ ഏകാധിപതിയായ കമ്മ്യൂണിസ്റ്റ് ഭരണാധികാരി തന്റെ അമ്മാവനെ വധിച്ചത് ഭയാനകമായ വിധത്തിലെന്ന് റിപ്പോര്‍ട്ട്.
ആദ്യം ഉടുതുണി മുഴുവന്‍ അഴിച്ചുമാറ്റി.
പിന്നെ മൂന്നു ദിവസം പട്ടിണിക്കിട്ട 120
വേട്ടനായ്ക്കളെ അഴിച്ചുവിട്ട കൂട്ടിലേക്ക് അമ്മാവനെ എറിഞ്ഞുകൊടുക്കുകയായിരുന്നു. പട്ടികളുടെ മനുഷ്യവേട്ട അയാള്‍ കണ്ടു
നില്‍ക്കുകയായിരുന്നുവെന്നും മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അമ്മാവനൊപ്പം അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത അനുയായികളായ അഞ്ചു പേരെയും പട്ടിക്കൂട്ടിലേക്ക് എറിഞ്ഞുകൊടുത്തു. റിപ്പോര്‍ട്ടുകളില്‍ തുടരുന്നു.
അഴിമതി കാട്ടി, ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചു, പെണ്‍വേട്ട നടത്തി, രാജ്യദ്രോഹം ചെയ്തു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ്ങ് ഉന്‍ അമ്മാവനും സര്‍ക്കാരിലെ രണ്ടാമനുമായ ജാങ്ങ് സോങ്ങ് തേക്കിനെ കൊന്നത്. വധിക്കാന്‍ സൈനിക ട്രിബ്യൂണല്‍ ഉത്തരവിട്ട ശേഷം ഫയറിംഗ് സ്‌ക്വാഡ് യന്ത്രത്തോക്കുകൊണ്ട് വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നാണ് ഇതുവരെ ലോകം ധരിച്ചിരുന്നത്.
കഴിഞ്ഞ മാസമാണ് തേക്കിനെ വഞ്ചകനെന്നു മുദ്രകുത്തി കിം ജോങ്ങ് ഉന്‍ ഒരു മുന്നറിയിപ്പുമില്ലാതെ വധിച്ചത്. പട്ടിക്കിട്ടുകൊടുക്കുകയായിരുന്നുവെന്ന സത്യം ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുമുണ്ട്. ക്വാന്‍ ജൂ (പട്ടികളെക്കൊണ്ട് കൊല്ലിക്കുക) എന്ന ശിക്ഷാരീതിയാണത്രേ ഇത്. ഈ ശിക്ഷ നടപ്പാക്കാന്‍ ഒരു മണിക്കൂര്‍ എടുത്തു. 300 ഉന്നത ഉദ്യോഗസ്ഥരും മുപ്പതുകാരനായ കിമ്മും ചേര്‍ന്ന് മുഴുവന്‍ സമയവും ഇതു കണ്ടു നിന്നു. ചൈനീസ് പത്രം വെന്‍ വീ പോ റിപ്പോര്‍ട്ട് ചെയ്തു.
ഒരു മീറ്റിംഗിനിടയില്‍ തന്റെ കസേരയില്‍ നിന്ന് രണ്ട് പൊലീസുകാരാണ് തേക്കിനെ വലിച്ചിഴച്ചുകൊണ്ടുവന്നത്. വലിച്ചിഴച്ചു കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ കൊറിയന്‍ ടി.വി സംപ്രേഷണം ചെയ്തിരുന്നു. 67 കാരനായ ജാങ്ങിനെ തികച്ചും നാടകീയമായാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യോഗത്തില്‍ നിന്ന് പുറത്താക്കിയത്.സായുധരായ സൈനികര്‍ പിടിച്ച് ഹാളില്‍ നിന്ന് പുറത്താക്കി.മയക്കുമുരുന്ന് ഉപയോഗിച്ചു, പെണ്ണു പിടിത്തം നടത്തി,അഴിമതി കാട്ടി, രാജ്യത്തിന് എതിരെ തിരിഞ്ഞു, സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു, അശ്‌ളീലചിത്രങ്ങള്‍ വിതരണം ചെയ്തു, കറന്‍സി പരിഷ്‌കരണം ദുരന്തമായി, മുതലാളിത്ത ജീവിത രീതി പിന്തുടര്‍ന്നു, രാജ്യത്തിന്റെ 30 ലക്ഷം ഡോളര്‍ തുലച്ചു,... അങ്ങനെ അനവധി കുറ്റങ്ങളാണ് തേങ്ങിന്റെ തലയില്‍ വച്ചുകെട്ടിയത്.

പട്ടിയേക്കാള്‍ നികൃഷ്ട ജീവിയെന്നാണ് തേങ്ങിനെ സര്‍ക്കാരും അവിടുത്തെ മാധ്യമങ്ങളും വിശേഷിപ്പിച്ചത്. ശക്തനായ അമ്മാവന്‍ തന്നെ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കുമെന്ന് കിം ജോങ്ങ് ഉന്‍ ഭയപ്പെട്ടിരുന്നു.
No comments:
Post a Comment