ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്രിവാള് സൗകര്യങ്ങള്‍ കൂടിയ ഇരട്ടഫ്ളാറ്റിലേക്ക് താമസം മാറേണ്ടെന്ന് തീരുമാനിച്ചു. ഫ്ളാറ്റിലേക്ക് മാറുന്നത് സംബന്ധിച്ച് വിവാദങ്ങള്‍ ഉടലെടുത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് കേജ്രിവാള് അറിയിച്ചു. താമസത്തിനായി മറ്റൊരു ചെറിയ വീട് അന്വേഷിച്ചു തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
ഗാസിയാബാദ് അതിര്‍ത്തിയിലുള്ള കൗസംബിയില്‍ ഐ.ആര്.എസ് ഉദ്യോഗസ്ഥയായ ഭാര്യയ്ക്ക് അനുവദിച്ചിട്ടുള്ള ഫ്ളാറ്റിലാണ് ഇപ്പോള്‍ കേജ്രിവാള് താമസിക്കുന്നത്. മദ്ധ്യ ഡല്‍ഹിയിലെ ഭഗവന്‍ ദാസ് റോഡിലുള്ള 9000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഇരട്ട ഫ്ളാറ്റിലേക്ക് താമസം മാറ്റാനാണ് കേജ്രിവാള് നേരത്തെ തീരുമാനിച്ചിരുന്നത്.
താഴെയും മുകളിലുമായി അഞ്ചു ബെഡ്റൂമുകളാണ് ഉള്ളത്.

ഇരട്ട ഫ്ലാറ്റുകളിലൊന്ന് വസതിയായും മറ്റേത് ഓഫീസായും ഉപയോഗിക്കാനായിരുന്നു പദ്ധതി. സൗകര്യം വിപുലമാക്കുന്നതിനെക്കുറിച്ച് ചോദിച്ച മാദ്ധ്യമ പ്രവര്‍ത്തകരോട് മുന്‍ മുഖ്യമന്ത്രിയുടെ ബംഗ്ലാവും താന്‍ താമസിക്കാന്‍ പോകുന്ന ഫ്ളാറ്റും താരതമ്യപ്പെടുത്തിക്കോളൂ എന്നായിരുന്നു കേജ്രിവാളിന്റെ മറുപടി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kejriwal, Flat, Delhi
No comments:
Post a Comment