മംഗലാപുരം: മണിപ്പാല്‍ കൂട്ടമാനഭംഗക്കേസിന്റെ വിചാരണ ഉഡുപ്പി ജില്ലാ സെഷന്‍സ് കോടതിയില്‍ തുടരവെ പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ സാക്ഷി തിരിച്ചറിഞ്ഞു. കഴിഞ്ഞദിവസം വിചാരണനടത്തിയ മണിപ്പാലിലെ മലയാളിവിദ്യാര്‍ഥിയാണ് ഓട്ടോറിക്ഷ തിരിച്ചറിഞ്ഞത്.
പ്രധാന പ്രതികളായ യോഗീഷ്, ആനന്ദ്, ഹരിപ്രസാദ് എന്നിവര്‍ പ്രതികളിലൊരാളുടെ ഓട്ടോറിക്ഷയിലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ പെട്ടെന്ന് ആരോ ഓട്ടോയില്‍കയറ്റിക്കൊണ്ടുപോകുന്നത് കണ്ടുവെന്നും ആ സമയത്ത് കുട്ടിയുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ഫോണും ബാഗും താഴെ വീണിരുന്നുവെന്നും സര്‍വകലാശാലയിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ നേരത്തേ മൊഴിനല്‍കിയിരുന്നു. ഇയാളെയും മറ്റു ചില സാക്ഷികളെയും കഴിഞ്ഞദിവസം വിചാരണ ചെയ്തിരുന്നു.
സംഭവദിവസം പ്രതികള്‍ ഓട്ടോയില്‍ സഞ്ചരിക്കുന്നതും അടുത്തുള്ള പെട്രോള്‍പ്പമ്പില്‍നിന്ന് പെട്രോളടിക്കുന്നതും മദ്യപിക്കുന്നതുമെല്ലാം നഗരത്തില്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ച സി.സി.ടി.വി.കളില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളുപയോഗിച്ച് ഓട്ടോറിക്ഷ തിരിച്ചറിയാന്‍ പോലീസ് ഉഡുപ്പിയിലെയും മണിപ്പാലിലെയും നാലായിരത്തോളം ഓട്ടോറിക്ഷകള്‍ പരിശോധിച്ചു. എന്നാല്‍, ഈ വിവരമറിഞ്ഞ പ്രതികള്‍ ഓട്ടോ പ്രതികളിലൊരാളുടെ വീട്ടില്‍ ഒളിപ്പിക്കുകയായിരുന്നു. പിന്നീട് പ്രതികളെ അറസ്റ്റ്‌ചെയ്തകൂട്ടത്തില്‍ പോലീസ് ഓട്ടോയും കണ്ടെടുത്തു.
കഴിഞ്ഞവര്‍ഷം ജൂണ്‍ 20നാണ് മണിപ്പാല്‍ കെ.എം.സി.യില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായ മലയാളി പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment