ഹൈദരാബാദ്: തെലുങ്ക് സിനിമാലോകം നടന്‍ ഉദയ് കിരണിന്റെ മരണവാര്‍ത്തയുടെ ഞെട്ടലില്‍ നിന്നും ഇനിയും മുക്തരായിട്ടില്ല. സുഹൃത്തുക്കളും ആരാധകരും പ്രതികരണശേഷി നഷ്ടപ്പെട്ടവരെപ്പോലെ മൗനത്തിലാണ്. മാധ്യമലോകം ഉദയ് കിരണിന്റെ ആത്മഹത്യയുടെ കാരണങ്ങള്‍ ചികയുന്ന തിരക്കിലും.
തെലുങ്ക് സിനിമയിലെ ഹാട്രിക് ഹീറോ എന്നാണ് ഉദയ് കിരണ്‍ അറിയപ്പെട്ടിരുന്നത്. ആദ്യ മൂന്നു സിനിമകളും സൂപ്പര്‍ഹിറ്റായതാണ് വിളിപ്പേരിന് കാരണം. തേജ ഒരുക്കിയ ‘ചിത്രം’ എന്ന സിനിമയിലൂടെ 2000ല്‍ ആയിരുന്നു സിനിമാ പ്രവേശം. ആദ്യ സിനിമ സൂപ്പര്‍ ഹിറ്റായതിനു പിന്നാലെ നുവ്വു നേനു, മാനസാന്ത നുവ്വ എന്നീ ചിത്രങ്ങളും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
റൊമാന്റിക് ഹീറോ എന്ന ലേബലായിരുന്നു ഉദയ് കിരണിന്റെ തുടക്കം. പിന്നീട് മറ്റു റോളുകളിലേക്ക് മാറാന്‍ കഴിയാത്തത് ഉദയിനെ ഏറെ വിഷമിപ്പിച്ചിരുന്നു. മൂന്നു തമിഴ് പടങ്ങളടക്കം 21 സിനിമകളില്‍ ഉദയ് അഭിനയിച്ചു. ഒടുവില്‍ അഭനയിച്ച പടങ്ങള്‍ പ്രേക്ഷകര്‍ കയ്യൊഴിഞ്ഞതോടെ സാമ്പത്തികമായി മാനസികമായും ഏറെ തകര്‍ന്ന നിലയിലായി ഉദയ് കിരണ്‍.
2003ല്‍ ചിരഞ്ജീവിയുടെ മകളുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും പിന്നീട് അവ്യക്തമായ കാരണങ്ങളാല്‍ അത് ഒഴിവായി. ഇതേ തുടര്‍ന്ന് ഉദയ് കിരണിനെ പല സിനിമകളില്‍ നിന്നും മാറ്റിനിര്‍ത്തിയെന്നും പറയപ്പെടുന്നു.
കഴിഞ്ഞിദിവസം ഭാര്യ വിശിഷ്ട സുഹൃത്തിന്റെ വീട്ടില്‍ പിറന്നാള്‍ ആഘോഷത്തിന് പോയപ്പോഴായിരുന്നു ഉദയ് കിരണ്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യയ്ക്ക് മുന്‍പ് ചില സുഹൃത്തുക്കള്‍ക്ക് എസ്എംഎസ്സും അയച്ചിരുന്നു. സുഹൃത്തുക്കള്‍ മുഖേന വിവരമറിഞ്ഞ ഭാര്യ ഉദയിയെ വിളിച്ചെങ്കിലും ഫോണ്‍ എടുക്കാത്തതിനെത്തുടര്‍ന്നു വീട്ടിലെത്തിയപ്പോഴാണ് വീടിനുള്ളിലെ ജിമ്മില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഉദിച്ചുയര്‍ന്ന് താരമായതുപോലെ പൊടുന്നനെ പൊലിഞ്ഞുപോയി ഉദയ് കിരണ്‍ എന്ന റൊമാന്റിക് ഹീറോ. സിനിമയുടെ വെള്ളിവെളിച്ചത്തുനിന്നും മുപ്പത്തിമൂന്നാമത്തെ വയസ്സില്‍ ജീവനുപേക്ഷിച്ചപ്പോള്‍ തനിച്ചായത് ഉദയ് കിരണിനെ ഏറെ സ്‌നേഹിച്ചിരുന്ന ഭാര്യ വിശിഷ്ടയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Udaikiran, Suiside, Movie Actor
No comments:
Post a Comment