Latest News

മുംബൈയില്‍ ട്രെയിനിന് തീ പിടിച്ച് 9 മരണം

മുംബൈ: മഹാരാഷ്ട്രയിലെ താനെയ്ക്കടുത്ത് തീവണ്ടിക്ക് തീപിടിച്ച് ഒരു സ്ത്രീയടക്കം ഒന്‍പത് പേര്‍ മരിച്ചു. ബാന്ദ്ര-ഡെഹറാഡൂണ്‍ എക്‌സ്പ്രസാണ് ധഹാനു റോഡ് റെയില്‍വേ സ്‌റ്റേഷനടുത്ത് വച്ച് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കായിരുന്നു അപകടം.

ബാന്ദ്രയില്‍ നിന്ന് ഡെഹറാഡൂണിലേയ്ക്ക് പോവുകയായിരുന്ന വണ്ടിയുടെ സ്ലീപ്പര്‍ കോച്ചുകളായ എസ് 3, എസ് 4, എസ് 5 എന്നിവയ്ക്കാണ് തീപിടിച്ചത്. എസ് 3യിലാണ് ആദ്യം തീ കണ്ടത്. അത് പിന്നീട് മറ്റ് കോച്ചുകളിലേയ്ക്കും പടരുകയായിരുന്നു. മൂന്ന് കോച്ചുകളും പൂര്‍ണമായി കത്തിനശിച്ചു. തീപ്പിടിത്തത്തെത്തുടര്‍ന്ന് ഉയര്‍ന്ന പുകയില്‍ ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് കരുതുന്നു.

അഗ്‌നിശമന സേനയെത്തി തീയണച്ച് ഈ ബോഗികളിലുണ്ടായിരുന്ന യാത്രക്കാരെ രക്ഷിച്ച് മറ്റു ബോഗികളിലേയ്ക്ക് മാറ്റി. തുടര്‍ന്ന് അഞ്ചു മണിയോടെ ഡെഹറാഡൂണിലേയ്ക്കുള്ള യാത്ര തുടര്‍ന്നു. തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

പുട്ടപ്പര്‍ത്തിക്ക് സമീപം ബാംഗ്ലൂര്‍ -നന്ദേദ് എക്‌സ്പ്രസിന് തീപിടിച്ച് 26 പേരുടെ മരിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് രാജ്യം മറ്റൊരു തീവണ്ടിദുരന്തത്തിന് സാക്ഷ്യം വഹിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Train Accident

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.