കണ്ണൂര്‍ : കാട്ടാമ്പള്ളി സ്വദേശി രമ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഭര്‍ത്താവ് ഷമ്മികുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. അബുദാബിയിലായിരുന്ന പ്രതിയെ കണ്ണൂരിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്.
2010 ജനവരി ഇരുപതിനാണ് കാട്ടാമ്പള്ളി വള്ളുവന്‍കടവിലെ ആമ്പാല്‍ വീട്ടില്‍ രമ്യയെ പയ്യന്നൂരിലെ ലോഡ്ജില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഷമ്മികുമാര്‍ രമ്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. രമ്യയുടെ മരണത്തിനുശേഷം ഇവരുടെ ഒന്നര വയസ്സുള്ള മകളെ രാത്രി വീടിന്റെ വരാന്തയില്‍ ഉപക്ഷിച്ചശേഷം ഷമ്മികുമാര്‍ അബുദാബിയിലേയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
അബുദാബി പോലീസ് രണ്ടു തവണ ഷമ്മികുമാറിനെ പിടികൂടിയെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിക്കുകയും പ്രക്ഷോഭ പരിപാടികള്‍ നടത്തുകയും ചെയ്തിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Ramya Murder, Case, Shammi, Arrested
No comments:
Post a Comment