തിരുവനന്തപുരം: പൊലീസിനെ ഭയന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് യുവാക്കളെ ബുധനാഴ്ച പുലര്‍ച്ചെ കുളത്തൂര്‍ സ്‌റ്റേഷന്‍കടവിന് സമീപം ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.
പൊലീസും ഗുണ്ടകളും വീടുകളില്‍ കയറി കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തതിനാലാണ് യുവാക്കള്‍ ആത്മഹത്യ ചെയ്യേണ്ടി വന്നതെന്ന് ആരോപിച്ച് സ്ഥലത്ത് നാട്ടുകാര്‍ ബഹളം വച്ചു. ആര്‍.ഡി.ഒ വന്ന ശേഷമേ ഇന്‍ക്വസ്റ്റ് നടത്താന്‍ അനുവദിക്കൂ എന്ന വാശിയിലാണ് നാട്ടുകാര്‍.
കുളത്തൂര്‍ കോലത്തുകര ക്ഷേത്രത്തിന് സമീപം കേളവിളാകം വീട്ടില്‍ ശ്രീജിത്ത് (24), കുളത്തൂര്‍ എസ്.എന്‍ നഗര്‍ മണക്കാട് വീട്ടില്‍ നിതീഷ് (20) എന്നിവരാണ് മരിച്ചത്. ടെമ്പോ ക്‌ളീനറായ ശ്രീജിത്തും ഇലക്ട്രീഷ്യനായ നിതീഷും സുഹൃത്തുക്കളാണ്. ഇക്കഴിഞ്ഞ 20 ന് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും മറ്റൊരു ബൈക്കും തമ്മില്‍ ഉരസിയതുമായി ബന്ധപ്പെട്ട് അടിപിടി നടന്നിരുന്നു. ഇതിനെത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്റ് ജിതിന് കണ്ണിന് താഴെ മുറിവേറ്റു.
എന്നാല്‍ അടിപിടി കേസിനെ രാഷ്ട്രീയ സംഘട്ടനമാക്കി മാറ്റി പൊലീസ് കേസെടുത്തു എന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും ആരോപണം. ശ്രീകാര്യം വഴി കടന്നുപോയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് നയിച്ച യുവകേരളാ മാര്‍ച്ചിന് നേരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തി എന്നാക്കി മാറ്റിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. മുമ്പ് ശിവസേനയില്‍ പ്രവര്‍ത്തിച്ചുവന്ന ജിതിന്‍ മനഃപൂര്‍വം കള്ളമൊഴി നല്‍കി പൊലീസിനെക്കൊണ്ട് വധശ്രമത്തിന് കേസെടുപ്പിച്ചുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
യൂത്ത് കോണ്‍ഗ്രസുകാരും പൊലീസും ഇടയ്ക്കിടെ ശ്രീജിത്തിന്റെയും നിതീഷിന്റെയും വീടുകളിലെത്തി ശല്യം ചെയ്തിരുന്നു. മൂന്ന് ലക്ഷം രൂപ തന്നാല്‍ കേസ് ഒത്തുതീര്‍പ്പാക്കാം എന്ന നിര്‍ദ്ദേശവും വച്ചുവത്രേ. വധശ്രമത്തിന് കേസെടുത്തതിനാല്‍ ഇവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യതയില്ലെന്നും അഭിഭാഷകര്‍ പറഞ്ഞതോടെ യുവാക്കള്‍ വിഷമാവസ്ഥയിലായി. ഹൈക്കോടതിയില്‍ പോയി മുന്‍കൂര്‍ ജാമ്യമെടുക്കാനുള്ള സാമ്പത്തിക സ്ഥിതിയും ഇല്ലായിരുന്നു. തുടര്‍ന്ന് മനോവിഷമത്തില്‍ ഇവര്‍ ഒന്നിച്ച് ആത്മഹത്യ ചെയ്തുവെന്നാണ് കരുതുന്നത്.
ലുങ്കിയില്‍ രണ്ടുപേരുടെയും ഇടുപ്പില്‍ കെട്ടി ഒന്നായി കിടന്നായിരുന്നു മരണം. രണ്ടുപേരുടെയും തലകള്‍ മാത്രമേ വേര്‍പെട്ടിട്ടുള്ളൂ. ബുധനാഴ്ച പുലര്‍ച്ചെ മുംബയ് നിന്നും തിരുവനന്തപുരത്തേയ്ക്ക് വന്ന ട്രെയിനിലെ എഞ്ചിന്‍ ഡ്രൈവറാണ് വിവരം പൊലീസിനെ അറിയിച്ചത്. എന്നിട്ടും തൊട്ടടുത്തുള്ള പൊലീസ് സ്ഥലത്തെത്തിയില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ശ്രീകുമാര്‍ജെസി ദമ്പതികളുടെ മകനാണ് ശ്രീജിത്ത്. ശ്രീകാന്ത് സഹോദരനും. രാജഭദ്രന്‍വത്സല ദമ്പതികളുടെ മകനാണ് കണ്ണന്‍ എന്ന നിതീഷ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Train Accident, Suiside

No comments:
Post a Comment