രണ്ടു വയസ്സുള്ള മകനെ ലൈംഗിക പീഢനത്തിനിരയാക്കിയെന്ന് ആരോപിച്ച് അമ്മ 18കാരന്റെ ജനനേന്ദ്രിയം ബോക്‌സ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചു. യുഎസിലെ ഇന്‍ഡ്യാനയിലെ ഫ്രാങ്ക്‌ലിന്‍ പാര്‍ക്കിനടുത്താണ് സംഭവം. 35കാരിയായ ബോനിറ്റ ലിന്‍ വെലയാണ് കുഞ്ഞിനെ പ്രകൃതിവിരുദ്ധ ലൈംഗികപീഢനത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത്.
വെലയുടെ മകളുടെ കാമുകനാണ് 18കാരനെന്ന് കരുതുന്നു. പീഢന ആരോപണങ്ങളുന്നയിച്ച് വന്ന വെല പരിഭ്രാന്തിയിലായിരുന്നെന്നും പരിസര ബോധമില്ലാതെയാണ് സംസാരിച്ചതെന്നും യുവാവ് പറഞ്ഞു. അതേസമയം, യുവാവിനെ അക്രമിക്കുന്ന സമയത്ത് താന്‍ മരിജ്വാന ഉപയോഗിച്ചിരുന്നതായി വെലയും സമ്മതിച്ചിട്ടുണ്ട്. മറ്റേതെങ്കിലും മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നതായി വ്യക്തമല്ല. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെലയുടെ പീഢന ആരോപണങ്ങളെ കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, world News
No comments:
Post a Comment