മുസാഫര്‍പൂര്‍: ഫെയ്‌സ്ബുക്കിലെ സൗഹൃദം ഉപേക്ഷിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ മേല്‍ യുവാവ് തിളച്ച വെള്ളമൊഴിച്ച് പൊള്ളലേല്പിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയായിരുന്നു ആക്രമണം. പെണ്‍കുട്ടിയെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഗണ്ണപ്പൂരില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ ട്യൂഷന്‍ സെന്ററില്‍ വിദ്യാര്‍ത്ഥിയായ യുവാവ് ഒരു വര്‍ഷമായി ഫെയ്‌സ്ബുക്ക് സുഹൃത്തായിരുന്നു. അന്ന് മാന്യനായിരുന്നെങ്കിലും അടുത്തകാലത്ത് അമാന്യമായ പെരുമാറ്റമാണ് യുവാവില്‍നിന്നുണ്ടായതെന്നും അതുകൊണ്ടാണ് സുഹൃത്തിന്റെ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതെന്നും പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞു.
കളഞ്ഞുപോയ ഐഡന്റിറ്റി കാര്‍ഡ് എടുക്കാനെന്നു പറഞ്ഞ് വീട്ടിലെത്തുകയും പെണ്‍കുട്ടിയുടെ അമ്മയെ പിടിച്ചുതള്ളിയശേഷം യുവാവ് കൈയില്‍ കരുതിയിരുന്ന ചൂടുവെള്ളം ദേഹത്തൊഴിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ട യുവാവിനുവേണ്ടി തിരച്ചില്‍ നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ബിരുദവിദ്യാര്‍ത്ഥിയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Face Book, Un Friend, Police, Case
No comments:
Post a Comment