പയ്യന്നൂര്‍: കൊറ്റി ജുമാമസ്ജിദിലെ ജീവനക്കാരന്‍ തെക്കെ മമ്പലത്തെ ഹക്കീ(45)മിന്റെ ദുരൂഹ മരണം സംബന്ധിച്ച് പോലീസിന്റെ അന്വേഷണം അന്തിമഘട്ടത്തില്‍. പ്രധാനപ്രതി വലയിലായതായിസൂചന. ചില ഉന്നതരും ഈ കേസില്‍ പ്രതികളാണത്രെ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
കൊല്ലപ്പെട്ട ഹക്കീമിന്റെ ഫോണിലേക്ക് സംഭവത്തിന് മുമ്പ് വന്നതും പോയതുമായ കോളുകളും ടവര്‍ ലൊക്കേഷനുകളും കൃത്യമായി പരിശോധിച്ചശേഷം സൈബര്‍ സെല്ലിന്റെ സഹായത്തോടയാണ് അന്വേഷണ സംഘം പ്രതികളെ മനസ്സിലാക്കിയതെന്നാണ് സൂചന.
പ്രതികളെക്കുറിച്ച് നേരത്തെ തന്നെ പോലീസിന് സൂചന ലഭിച്ചിരുന്നു. കൂടുതല്‍ തെളിവുകള്‍ക്കായി കാത്തിരിക്കുകയായിരുന്നു. ശ്രീകണ്ഠാപുരം എസ് ഐ റോഷി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചിരുന്നത്. പയ്യന്നൂര്‍ സി ഐ അബ്ദുറഹീം സ്ഥലത്തെത്തിയതിനെ തുടര്‍ന്ന് കേസന്വേഷണ ചുമതലഏറ്റെടുത്തു.
ഹക്കീമിന്റെ മരണം സംബന്ധിച്ച് അന്വേഷണത്തില്‍ നാട്ടുകാര്‍ പോലീസിന്റെ നിഷ്‌ക്രിയത ആരോപിക്കുന്നുണ്ട്. നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. മൃതദേഹം കണ്ടെത്തി ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളില്‍ ആരെയും പിടികൂടാന്‍ സാധിക്കാത്തത് അനാസ്ഥയായിട്ടാണ് നാട്ടുകാര്‍ കരുതുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment