Latest News

എസ്.വൈ.എസ്. നേതാവിന്റെ ബൈക്കും കാറും കത്തിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: സ്.വൈ.എസ്. കാസര്‍കോട് സെക്ടര്‍ സംഘടനാ കാര്യ സെക്രട്ടറി അണങ്കൂര്‍ ടിപ്പു നഗറിലെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കും കാറും തീവെച്ച് നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റു ചെയ്തു. സംഭവം. വീട്ടുമുറ്റത്തെ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന ഫാഷന്‍ പ്ലസ് ബൈക്കും, മാരുതി കാറുമാണ് വ്യാഴാഴ്ച പുലര്‍ച്ചെ തീവെച്ച് നശിപ്പിച്ചത്. 

മുഹമ്മദ് കുഞ്ഞിയും കുടുംബവും ബുധനാഴ്ച ഏണിയാടി ഉറുസിന് പോയിരുന്നു. രാത്രി 12 മണിയോടെ തിരിച്ചെത്തിയതായിരുന്നു. ഇതിന് ശേഷമാണ് തീവെപ്പുണ്ടായത്. അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഉണര്‍ന്ന് തീ കെടുത്തിയെങ്കിലും ബൈക്ക് പൂര്‍ണമായും കാര്‍ ഭാഗികമായും കത്തിനശിച്ചു. വിവരമറിഞ്ഞ് പുലര്‍ച്ചെ തന്നെ കാസര്‍കോട് പൊലീസ് സംഭവ സ്ഥലത്തെത്തി. 

മുഹമ്മദ് കുഞ്ഞിയുടെ അയല്‍വാസികളായ സ്ത്രീകളെ ഏതാനും യുവാക്കള്‍ നിരന്തരം ശല്യം ചെയ്തിരുന്നു. മുഹമ്മദ് കുഞ്ഞി ഇവരുടെ നടപടി ചോദ്യം ചെയ്തതിലുള്ള വിരോധലാണ് തീവെപ്പ്. വൈകീട്ട് പൊലീസ് നടത്തിയ തിരച്ചിലിലാണ് മൂന്ന് പേരെ അറസ്റ്റു ചെയ്തത്. 

അണങ്കൂര്‍ ടിപ്പു നഗറിലെ പ്രായപൂര്‍ത്തിയാക്കവരാണ് മൂന്ന് പേരും. വെള്ളിയാഴ്ച ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. കാസര്‍കോട് ഡി വൈ എസ് പി ടി പി രഞ്ചിത്ത് , എസ് ഐ ടി ഉത്തമംദാസ് സംഘവുമാണ് ഇവരെ അറസ്റ്റു ചെയ്തത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.