Latest News

ദോഹയില്‍ റസ്റ്റോറന്‍റില്‍ പൊട്ടിത്തെറി: രണ്ട് മലയാളികളടക്കം 12 മരണം

ദോഹ: ഖത്തറിലെ ഗറാഫ ലാന്‍റ് മാര്‍ക്ക് മാളിനടുത്ത് റസ്റ്റോറന്‍റിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് മലയാളകളടക്കം 12 പേര്‍ മരിച്ചു. 32 ഓളം പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം പുളിക്കല്‍ സ്വദേശി പാലങ്ങാട്ട് അബ്ദുല്‍ സലിം, കോഴിക്കോട് മുച്ചുക്കുന്ന് സ്വദേശി മാനോല്‍ റിയാസ് എന്നിവരാണ് മരിച്ച മലയാളികള്‍. സ്ഫോടനം നടന്ന റസ്റ്റോറന്‍റിനു സമീപത്തെ കഫെറ്റീരിയയിലെ ജീവനക്കാരായിരുന്നു ഇവര്‍.

റസ്റ്റോറന്‍റില്‍ ഗ്യാസ് നിറക്കുന്നതിനിടെ സ്ഫോടനമുണ്ടായതെന്നാണ് സൂചന. ശക്തമായ സ്ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ അടുത്ത കടകള്‍ക്കും നാശനഷ്ടമുണ്ടായി. സിവില്‍ ഡിഫന്‍സിലെ അഗ്നിശമന സേനയും പൊലീസും ഉടന്‍ സ്ഥലത്തത്തെി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഹമദ് ആശുപത്രി അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജമായതായി അധികൃതര്‍ അറിയിച്ചു. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.