ആലപ്പുഴ: പ്രത്യേക സംസ്ഥാനം ആവശ്യപ്പെടുന്ന മുസ്ലീങ്ങള്‍ ഗുജറാത്തും മുസഫര്‍നഗറും മറക്കരുതെന്ന് വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ വര്‍ക്കിങ് പ്രസിഡന്‍റ് ഡോ. പ്രവീണ്‍ഭായ് തൊഗാഡിയ പറഞ്ഞു. ബജ്‌റംഗ്ദള്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ നടത്തിയ ഹിന്ദു സ്വാഭിമാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ മുസ്‌ലിം ലീഗിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും ശബ്ദം ഒന്നാണ്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭൂരിപക്ഷത്തിനുവേണ്ടിയല്ല, ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയാണ് വാദിക്കുന്നത്.
മതേതര രാജ്യമാണ് വേണ്ടതെങ്കില്‍ ഏകീകൃത നിയമവും ഏകീകൃത സിവില്‍കോഡും നടപ്പാക്കണം.
രാജ്യത്തെ വിലക്കയറ്റത്തിന് മുഖ്യകാരണം ജനപ്പെരുപ്പമാണ്. മൂന്ന് ഭാര്യയുള്ള ജഡ്ജി രണ്ടുകെട്ടിയ ഹിന്ദുവിനെ ശിക്ഷിക്കുന്ന വൈചിത്ര്യമാണ് ഇവിടെ. ഭൂരിപക്ഷത്തിന് ബഹുമാനം കിട്ടാത്ത ഒരേയൊരു രാജ്യം ഇന്ത്യയാണ്.
രാമക്ഷേത്രം നിര്‍മിക്കുന്നതിലൂടെ മാത്രമേ ഹിന്ദുവിന്റെ അഭിമാനം ഉയരുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ 10,000 ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് ത്രിശ്ശൂലം വിതരണം ചെയ്യാനും ഗോവധത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാനും ബജ്‌റംഗ്ദള്‍ പ്രതിനിധി സമ്മേളനം തീരുമാനിച്ചു.
എസ്.ഡി.വി. മൈതാനത്ത് നടന്ന സമ്മേളനത്തില്‍ വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്‍റ് മേജര്‍ ധനപാലന്‍ അധ്യക്ഷത വഹിച്ചു. ബജ്‌റംഗ്ദള്‍ സംസ്ഥാന സംയോജകന്‍ പി.ജി. കണ്ണന്‍, ജനറല്‍ കണ്‍വീനര്‍ കെ. ജയകുമാര്‍, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്‍റ് ഡോ. ബലരാമന്‍, വി.എച്ച്.പി. വൈസ് പ്രസിഡന്‍റ് കെ.കെ. പിള്ള, ആര്‍.എസ്.എസ്. ജില്ലാ സംഘചാലക് എന്‍. കൃഷ്ണ പൈ, വി. മോഹനന്‍, വി.ആര്‍. രാജശേഖരന്‍, പി.കെ. ഭാസ്‌കരന്‍, കെ.പി. നാരായണ്‍ജി എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment