മണ്ണാര്‍ക്കാട്: ഒരു വര്‍ഷം മുമ്പ് കാണാതായ ഉമ്മയും മകളും കൊല്ലപ്പെട്ടതായി സൂചന. 2012 നവംബറില്‍ കുമരംപുത്തൂര്‍ പള്ളിക്കുട്ട് നെച്ചുള്ളിയില്‍ നിന്നു കാണാതായ മേലേകളത്തില്‍ പരേതനായ അഷ്‌റഫിന്റെ ഭാര്യ സൈനബ (48), മകള്‍ ഫര്‍സാന (16) എന്നിവരാണ് മംഗലാപുരം പുത്തൂരില്‍ കൊല്ലപ്പെട്ടതായി സൂചന ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ 17നാണ് ഇരുവരെയും കാണാതായത്.
22നു സൈനബയുടെ മകന്‍ മുഹമ്മദ് അനീസിന്റെ പരാതിയില്‍ മണ്ണാര്‍ക്കാട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇവരെ കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്ന് പാലക്കാട് ഡി.വൈ.എസ്.പിയുടെ ക്രൈം ഡിറ്റാച്‌മെന്റിനു കേസ് കൈമാറുകയും ചെയ്തിരുന്നു. സൈനബയുടെ ഭര്‍ത്താവ് അഷ്‌റഫിന്റെ സഹോദരന്‍ അബൂട്ടി എന്നയാളാണ് ഇവരെ കൊണ്ടുപോയിരിക്കുന്നതെന്നാണ് പരാതി ഉയര്‍ന്നിരുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

അന്വേഷണത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ 22നു മംഗലാപുരത്തെത്തിയ പോലിസിനു കഴിഞ്ഞ ദിവസം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മംഗലാപുരത്തിനടുത്തു പുത്തൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ റെയില്‍വേ ട്രാക്കിനടുത്ത് 2012 നവംബര്‍ 18ന് അമ്മയെയും മകളെയും കൊല്ലപ്പെട്ട നിലയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തുകയായിരുന്നു. പോലിസിനൊപ്പമുണ്ടായിരുന്ന ബന്ധുവാണ് കൊല്ലപ്പെട്ടവരുടെ ഫോട്ടോ കണ്ട് ഇവര്‍ കാണാതായ സൈനബയും മകളുമാണെന്നു സംശയം പ്രകടിപ്പിച്ചത്. ഇവരുടെ വസ്ത്രങ്ങളും തിരിച്ചറിഞ്ഞതായാണ് സൂചന.
ഇരുവരെയും കാണാതായതിന്റെ അടുത്ത ദിവസം 18നാണ് റെയില്‍വേ ട്രാക്കിനു സമീപം വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരു മാസത്തോളം മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ പിന്നീട് ബന്ധുക്കളാരും എത്താത്തതിനെത്തുടര്‍ന്ന് അജ്ഞാത മൃതദേഹളെന്ന നിലയില്‍ സംസ്‌കരിച്ചിരുന്നു. മണ്ണാര്‍ക്കാട് പോലിസ് കര്‍ണാടക പുത്തുര്‍ പോലിസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറി. കൊല്ലപ്പെട്ടവരുടെ ഡി.എന്‍.എ. പരിശോധന നടത്തി ഇവര്‍ സൈനബയും മകളും തന്നെയാണെന്നു സ്ഥിരീകരിക്കാനുള്ള നടപടിക്രമങ്ങള്‍ കര്‍ണാടക പോലിസ് ആരംഭിച്ചതായി മണ്ണാര്‍ക്കാട് പോലിസ് അറിയിച്ചു.
ഇരുവരെയും കാണാതായതിന്റെ അടുത്ത ദിവസം 18നാണ് റെയില്‍വേ ട്രാക്കിനു സമീപം വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരു മാസത്തോളം മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ പിന്നീട് ബന്ധുക്കളാരും എത്താത്തതിനെത്തുടര്‍ന്ന് അജ്ഞാത മൃതദേഹളെന്ന നിലയില്‍ സംസ്‌കരിച്ചിരുന്നു. മണ്ണാര്‍ക്കാട് പോലിസ് കര്‍ണാടക പുത്തുര്‍ പോലിസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറി. കൊല്ലപ്പെട്ടവരുടെ ഡി.എന്‍.എ. പരിശോധന നടത്തി ഇവര്‍ സൈനബയും മകളും തന്നെയാണെന്നു സ്ഥിരീകരിക്കാനുള്ള നടപടിക്രമങ്ങള്‍ കര്‍ണാടക പോലിസ് ആരംഭിച്ചതായി മണ്ണാര്‍ക്കാട് പോലിസ് അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment