മംഗലാപുരം: 2010ല്‍ 158 പേര്‍ മരിക്കാനിടയാക്കിയ വിമാനദുരന്തം വിമാനത്താവള അധികൃതരുടെയും വിമാനക്കമ്പനിയുടെയും അനാസ്ഥയുടെ ഫലമാണെന്നും ഇത് പുനരന്വേഷിക്കണമെന്നും ആവശ്യമുയരുന്നു. 812 ഫൗണ്ടേഷനാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുന്നത്. ദുരന്തത്തെത്തുടര്‍ന്നു നടന്ന കോര്‍ട്ട് ഓഫ് എന്‍ക്വയറി (സി.ഒ.ഐ.) എന്തൊക്കെയോ ഒളിപ്പിക്കുന്നുവെന്നും ദുരന്തത്തിന്റെ ശരിയായ കാരണം വെളിപ്പെടുത്തിയിട്ടില്ലെന്നും ആരോപിച്ചാണ് 812 ഫൗണ്ടേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായ് പത്രസമ്മേളനത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടത്.
എയര്‍മാര്‍ഷല്‍ ഭൂഷന്‍ നില്‍കാന്ത് ഗോഖലെയുടെ നേതൃത്വത്തില്‍ നടന്ന സി.ഒ.ഐ. വേണ്ട കാര്യങ്ങളൊന്നും പറയുന്നില്ല. ദുരന്തകാരണം വ്യക്തമാക്കുന്നില്ല. പ്രധാന കുറ്റവാളികളെക്കുറിച്ച് മിണ്ടുന്നുപോലുമില്ല. മംഗലാപുരം വിമാനത്താവള അധികൃതരും വിമാനക്കമ്പനിയുമാണ് ഇതിലെ പ്രധാന പ്രതികളെന്നും ഷേണായ് ആരോപിച്ചു.
മംഗലാപുരം വിമാനത്താവളത്തില്‍ റണ്‍വേ ശാസ്ത്രീയമായ രീതിയിലല്ല നിര്‍മിച്ചിട്ടുള്ളത്. റഡാര്‍ സംവിധാനം കാര്യപ്രാപ്തമല്ല. ജമ്പോജെറ്റ് വിമാനങ്ങള്‍ ഇറങ്ങാനുള്ള സൗകര്യങ്ങള്‍ ഇവിടെയില്ല. എന്നാല്‍, ജമ്പോജെറ്റുകള്‍ പലപ്പോഴും ഇറങ്ങുന്നു. സുരക്ഷാസംവിധാനവും അഗ്‌നിശമനസംവിധാനവും പാടെ ദയനീയമാണ്. വിമാനത്താവളത്തില്‍നിന്ന് തൊട്ടടുത്ത ആസ്പത്രിയിലേക്ക് 18 ട്രാഫിക് സിഗ്‌നലുകള്‍ താണ്ടണം. സുരക്ഷാവാഹനങ്ങള്‍ പോകാനുള്ള സൗകര്യം ഇവിടേക്കുള്ള റോഡുകളിലില്ല. ഇത്തരം അടിസ്ഥാനസൗകര്യങ്ങളൊന്നും തയ്യാറാക്കാതെയാണ് വിമാനത്താവളം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
റണ്‍വേയ്ക്ക് ആവശ്യമായ നീളംപോലുമില്ലാത്തതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ഇത്തരം കാര്യങ്ങള്‍ എല്ലാം കാണിച്ച് സ്ഥലവാസിയായ അത്തൂര്‍ പെരേര നേരത്തേ കോടതികളില്‍ റിട്ട് പെറ്റീഷന്‍ നല്കിയിരുന്നെങ്കിലും അതെല്ലാം തള്ളുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാസംവിധാനത്തിന്റെ കാര്യത്തില്‍ അന്താരാഷ്ട്രതലത്തില്‍ നടന്ന കണക്കെടുപ്പില്‍ ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ ദയനീയമായ പ്രകടനം കാഴ്ചവെച്ചുവെന്ന യു.എസ്. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ദുരന്തം വിശദമായി ഒരിക്കല്‍ക്കൂടി അന്വേഷിക്കണമെന്നും യശ്വന്ത് ഷേണായ് ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment