Latest News

പോസ്റ്റ് ഓഫീസ് ബാങ്ക് എടിഎം പ്രവര്‍ത്തനം തുടങ്ങി

ചെന്നൈ: രാജ്യത്തെ ആദ്യത്തെ പോസ്റ്റ് ഓഫീസ് എടിഎം കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു. ചെന്നൈയിലാണ് രാജ്യത്തെ ആദ്യത്തെ പോസ്റ്റ് ഓഫീസ് സേവിങ്ങ് ബാങ്ക് എടിഎം കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി പി ചിദംബരമാണ് എടിഎം കൗണ്ടര്‍ ഉദ്ഘാടനം ചെയ്തത്.

പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ ഐടി നവീകരണത്തിന്റെ ഭാഗമായി 4909 കോടി രൂപ അനുവദിക്കുന്നതായി ധനകാര്യ വകുപ്പ് മന്ത്രി ചടങ്ങില്‍ അറിയിച്ചു. ആധുനിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഐടി നവീകരണം നടത്തുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി പറഞ്ഞു.

അടുത്ത വര്‍ഷത്തോടെ രാജ്യത്തെ 1.55 ലക്ഷം തപാല്‍ ഓഫീസുകളില്‍ ഐടി നവീകരണം നടപ്പിലാക്കും. പോസ്റ്റ് ഓഫീസുകളില്‍ ബാങ്കിംങ് സൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഐടി നവീകരണം നടത്തുന്നത്. ആറുമാസത്തിനുള്ള എല്ലാ ബാങ്കുകളുടെയും എടിഎം കൗണ്ടറുകള്‍ പോലെതന്നെ പ്രവര്‍ത്തിച്ച് തുടങ്ങുമെന്ന് പോസ്റ്റ് ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.

അടുത്ത വര്‍ഷം രാജ്യത്ത് ആയിരം പോസ്റ്റ് ഓഫീസ് ബാങ്ക് എടിഎം കൗണ്ടറുകള്‍ തുറക്കുമെന്നും 2015ല്‍ 1500 എടിഎം കൗണ്ടറുകള്‍ തുറക്കുമെന്നും പി ചിദംബരം അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.