Latest News

മരണം പ്രവചിക്കാന്‍ രക്ത പരിശോധന വരുന്നു

ലണ്ടന്‍: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 200 ലധികം കാരണങ്ങള്‍ കൊണ്ടുണ്ടാവുന്ന മരണം പ്രവചിക്കാന്‍ രക്ത പരിശോധന കൊണ്ട് കഴിയുമെന്ന അവകാശ വാദവുമായി ലണ്ടനില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍. ന്യൂക്ലിയര്‍ മാഗ്നറ്റിക് റെസൊണന്‍സ് സ്പെക്ട്രോസ്കോപ്പി ഉപയോഗിച്ച് നടത്തുന്ന രക്തപരിശോധനയിലൂടെയാണ് മരണം പ്രവചിക്കുവാനാവുമെന്ന് അവകാശപ്പെടുന്നത്. രക്ത പരിശോധനയിലൂടെ നാല് ബയോമാര്‍ക്കറുകളുടെ സാന്നിധ്യം പരിശോധിച്ചാണ് മരണം പ്രവചിക്കുന്നത്.

17000 ആളുകളുടെ രക്തസാമ്പിളുകള്‍ പരിശോധിച്ച് നൂറോളം ജൈവ തന്മാത്രകളുടെ സാന്നിധ്യം പരിശോധിച്ച് അവരുടെ ആരോഗ്യം അടുത്ത അഞ്ച് വര്‍ഷത്തേക്ക് നിരീക്ഷണ വിധേയമാക്കിയാണ് ശാസ്ത്രജ്ഞര്‍ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നത്. 17000 പേരില്‍ 684 പേര്‍ ഈ കാലയളവില്‍ കാന്‍സര്‍ അടക്കമുള്ള വിവിധ രോഗങ്ങള്‍ ബാധിച്ച് മരണമടഞ്ഞു. 

അസുഖ ബാധിതരായ ആളുകളിലെല്ലാം ആല്‍ബുമിന്‍, ആല്‍ഫ 1- ആസിഡ് ഗ്ലൈകോ പ്രോട്ടീന്‍, സിട്രേറ്റ്, ഒരു പ്രത്യേക തരം ലിപോപ്രോട്ടീന്‍(VLDL) എന്നിവയുടെ സാന്നിധ്യം ഏതാണ്ട് ഒരേ അളവില്‍ ഉണ്ടായിരുന്നു. ഈ ബയോ മാര്‍ക്കറുകളുടെ സാന്നിധ്യം ഉണ്ടോയെന്ന് പരിശോധിച്ച് മരണം പ്രവചിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശ വാദം. ഫിന്‍ലാന്റിലെ ഔലു യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് രക്ത പരിശോധനക്ക് പിന്നില്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.