Latest News

എയര്‍ ഇന്ത്യ എക്സ്പ്രസ് മംഗലാപുരം -കുവൈത്ത് സര്‍വീസ് നിര്‍ത്തുന്നു

ന്യൂഡല്‍ഹി: മംഗലാപുരത്തുനിന്ന് കുവൈത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസ് ഫെബ്രുവരി 15 മുതല്‍ നിര്‍ത്തലാക്കുന്നു. കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിങ്, പി. കരുണാകരന്‍ എം.പിയെ അറിയിച്ചതാണ് ഇക്കാര്യം. ലാഭകരമല്ലാത്തതിനാല്‍ മംഗലാപുരം -കുവൈത്ത് സര്‍വീസ് നിര്‍ത്തലാക്കാന്‍ നിര്‍ബന്ധിതരായെന്നാണ് മന്ത്രി അറിയിച്ചതെന്ന് പി. കരുണാകരന്‍ എം.പി പറഞ്ഞു.

കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് മംഗലാപുരം വഴി കുവൈത്തിലേക്ക് ആഴ്ചയില്‍ മൂന്നു തവണയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തുന്നത്. ഫെബ്രുവരി 15നുശേഷം ഈ വിമാനം കോഴിക്കോട്ടുനിന്ന് നേരിട്ട് കുവൈത്തിലേക്ക് പോവുകയാണ് ചെയ്യുക. 

മംഗലാപുരം സര്‍വീസ് നിര്‍ത്തലാക്കുമ്പോള്‍ പ്രസ്തുത മേഖലയിലെ യാത്രക്കാര്‍ക്ക് കോഴിക്കോട് എത്താന്‍ കഴിയുന്ന വിധത്തില്‍ സമയക്രമം മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും വ്യോമയാന മന്ത്രി അജിത് സിങ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.