Latest News

സി.എച്ചിന്‍െറ സ്മരണക്ക് പ്രത്യേക തപാല്‍ കവര്‍ പുറത്തിറക്കുന്നു

ന്യൂഡല്‍ഹി: മുസ്ലിംലീഗ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ അന്തരിച്ച സി.എച്ച്. മുഹമ്മദ് കോയയുടെ സ്മരണാര്‍ഥം തപാല്‍ വകുപ്പ് പ്രത്യേക കവര്‍ പുറത്തിറക്കുന്നു. ഇതിനുള്ള നിര്‍ദേശം അംഗീകരിച്ചതായി വാര്‍ത്താവിനിമയ സഹമന്ത്രി കെ. കിള്ളി കൃപാറാണി ലോക്സഭയില്‍ എഴുതിനല്‍കിയ മറുപടിയില്‍ അറിയിച്ചു.

പ്രമുഖ വ്യക്തിത്വങ്ങളുടെ സ്മാരക സ്റ്റാമ്പ് പുറത്തിറക്കുന്നതിനും മറ്റുമായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഫിലാറ്റലിക് അഡൈ്വസറി കമ്മിറ്റി മുമ്പാകെ വിവിധ സംസ്ഥാന സര്‍ക്കാറുകളില്‍നിന്നും നിവേദനമായും 86 അപേക്ഷകളാണ് കിട്ടിയത്. കേരളത്തില്‍നിന്ന് തുഞ്ചത്ത് എഴുത്തച്ഛന്‍ മുതല്‍ മുത്തൂറ്റ് പാപ്പച്ചന്‍ വരെ എട്ടുപേരുടെ സ്മാരക സ്റ്റാമ്പ് പുറത്തിറക്കാനുള്ള അപേക്ഷകളാണ് പരിഗണനയിലുള്ളത്.
എഴുത്തച്ഛന്‍, ഡോ. പി. പല്‍പ്പു, സഹോദരന്‍ അയ്യപ്പന്‍ എന്നിവരുടെ സ്മരണക്ക് സ്റ്റാമ്പ് ഇറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ വസ്തുതകള്‍ തേടിയിരിക്കുകയാണ്. ദേശാഭിമാനി ടി.കെ. മാധവന്‍, മുത്തൂറ്റ് പാപ്പച്ചന്‍ എന്നിവരുടെ സ്റ്റാമ്പ് ഇറക്കുന്നതു സംബന്ധിച്ച അപേക്ഷ ഫിലാറ്റലിക് അഡൈ്വസറി കമ്മിറ്റിയുടെ അടുത്ത യോഗത്തില്‍ വെക്കും. സ്റ്റീഫന്‍ പാദുവയുടെ സ്മാരക സ്റ്റാമ്പ് ഇറക്കണമെന്ന അപേക്ഷ ജൂണില്‍ പരിഗണിച്ചു തള്ളി. ടി.പി. കേളു നമ്പ്യാരുടെ പേരില്‍ സ്റ്റാമ്പ് ഇറക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല.
പശ്ചിമ ബംഗാളില്‍നിന്നുള്ള അപേക്ഷ പ്രകാരം സി.പി.എം നേതാവും മുന്‍മുഖ്യമന്ത്രിയുമായ ജ്യോതിബസുവിന്‍െറ സ്മാരക സ്റ്റാമ്പ് ജൂലൈ എട്ടിന് പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നതായി മന്ത്രി അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.