Latest News

ഉളളാളത്തെ തങ്ങളുപ്പാപ്പാനെ അവസാനമായി ഒരു നോക്ക് ജനലക്ഷങ്ങള്‍ ഒഴുകിയെത്തി


പയ്യന്നൂര്‍: വന്ദ്യരായ പണ്ഡിത ഗുരുവിനെ ഒരു നോക്ക് കാണാനെത്തിയ ജനലക്ഷങ്ങളെ കൊണ്ട് പയ്യന്നൂരിനടുത്ത എട്ടിക്കുളം വീര്‍പ്പുമുട്ടി.

ഉളളാളത്തെ തങ്ങളുപ്പാപ്പ, താജുല്‍ ഉലമാ എന്നീ പേരുകളില്‍ ലോകം അറിയപ്പെട്ട പണ്ഡിത സൂര്യന്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ വിയോഗ വാര്‍ത്ത ശനിയാഴ്ച വൈകുന്നേരം അറിഞ്ഞതു മുതല്‍ സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നും വിശ്വാസകളുടെ നിലയ്ക്കാത്ത പ്രവാഹമായിരുന്നു എട്ടിക്കുളത്തുളള മകന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങളുടെ (കുറാ തങ്ങള്‍) വീട്ടിലേക്ക്.

രാത്രി 10 മണിയോടെ എല്ലാ വഴികളും വാഹനങ്ങളാല്‍ നിറഞ്ഞു കവിഞ്ഞു. വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികളെയും കൊണ്ട് എത്തിയ വാഹനങ്ങളെ കൊണ്ട് എട്ടിക്കുളം മുതല്‍ കിലോ മീറററുകളോളം നീണ്ടു. പാതിരാത്രിയോടെ എട്ടിക്കുളവും പരിസരങ്ങളും ജനലക്ഷങ്ങളെ കൊണ്ട് വീര്‍പ്പുമുട്ടി.
രാത്രിയും പകലും വ്യത്യാസമില്ലാതെ ജനങ്ങളുടെ ഒഴുക്ക് തുടരുകയാണ്. ജനത്തിരക്ക് മൂലം പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് പോലും കാണാനാകാതെ പതിനായിരങ്ങള്‍ക്ക് കിലോമീറ്ററുകള്‍ അപ്പുറത്ത് തന്നെ യാത്ര അവസാനിപ്പിക്കേണ്ടി വന്നു. പുലര്‍ച്ചെ ജനാസ കുളിപ്പിക്കാനെടത്തു. എട്ടിക്കുളം സ്‌കൂള്‍ മൈതാനിയില്‍ മയ്യത്ത് നിസ്‌ക്കാരം രാവിലെ 7 മുതല്‍ തുടങ്ങി. വിവിധ ഘട്ടങ്ങളിലായാണ് നിസ്‌ക്കാരം നടക്കുന്നത്.
കര്‍ണാടക ആരോഗ്യമന്ത്രി യു.ടി.ഖാദര്‍, കേരള സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ്, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, അഖിലേന്ത്യാ സുന്നി ഫെഡറേഷന്‍ ബോര്‍ഡംഗം എം.എ.അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍, സി.കൃഷ്ണന്‍ എം.എല്‍.എ., മുസ്‌ലിം ലീഗ് നേതാവ് വി.കെ.അബ്ദുള്‍ഖാദര്‍ മൗലവി തുടങ്ങിയ പ്രമുഖരുടെ നിര എട്ടിക്കുളത്തെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തകരും മതനേതാക്കളും വീട്ടിലെത്തിയിരുന്നു
















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.