Latest News

നെഹ്രു കോളേജ് ഹിന്ദി അധ്യാപക നിയമനത്തിന് ഹൈക്കോടതിയുടെ സ്റ്റേ

കാസര്‍കോട്: കാഞ്ഞങ്ങാട് നെഹ്രു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ഹിന്ദി അധ്യാപകനിയമനത്തിനുള്ള അംഗീകാരം ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തു. നിയമനറാങ്ക് പട്ടികയിലെ രണ്ടാം റാങ്കുകാരി ചെറുവത്തൂരിലെ ടി.വി.സുരേഖ നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ. കോളേജ് അധ്യാപകനിയമനത്തിനുള്ള യു.ജി.സി. മാനദണ്ഡങ്ങള്‍ ലംഘിച്ച് ഹിന്ദി വകുപ്പില്‍ അസി. പ്രൊഫസര്‍ നിയമനം നടത്തിയെന്നാണ് ഹരജിക്കാരിയുടെ ആക്ഷേപം. 2013 ആഗസ്ത് 20നാണ് ഹിന്ദി അധ്യാപക അഭിമുഖം നടന്നത്.

യു.ജി.സി. മാനദണ്ഡപ്രകാരം അസി. പ്രൊഫസര്‍ നിയമനത്തിന് യു.ജി.സി.യുടെ നെറ്റ് യോഗ്യതയാണ് അടിസ്ഥാനം. എന്നാല്‍, 2009ലെ യു.ജി.സി. വിജ്ഞാപന പ്രകാരം പിഎച്ച്.ഡി. ചെയ്തവര്‍ക്ക് നെറ്റ് യോഗ്യതയില്‍ ഇളവ് നല്‍കിയിട്ടുണ്ട്. എന്നാല്‍, നെറ്റ് യോഗ്യതയില്ലാത്ത, യു.ജി.സി. മാനദണ്ഡപ്രകാരം പിഎച്ച്.ഡി. നേടിയിട്ടില്ലാത്ത ഉദ്യോഗാര്‍ഥിക്കാണ് നെഹ്രു കോളേജില്‍ നിയമനം നടല്‍കിയതെന്ന് പരാതിയില്‍ പറയുന്നു. അപേക്ഷകരില്‍ നാലുപേര്‍ക്ക് നെറ്റ് യോഗ്യത ഉണ്ടായിട്ടും പരിഗണിച്ചില്ലെന്നും അന്യായത്തില്‍ പറയുന്നു.

യു.ജി.സി. മാനദണ്ഡപ്രകാരമുള്ള പിഎച്ച്.ഡി.ക്ക് ആവശ്യമായ ആറുമാസത്തെ കോഴ്‌സ്‌വര്‍ക്ക് ഒന്നാംറാങ്കുകാരി ചെയ്തിട്ടില്ലെന്നും കണ്ണൂര്‍ സര്‍വകലാശാല നല്‍കിയ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് നിയമനം നേടിയതെന്നും പരാതിയില്‍ പറയുന്നു. തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കിയ കണ്ണൂര്‍ സര്‍വകലാശാലയുടെ നടപടിയും ഹരജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.