ന്യൂഡല്‍ഹി: യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ബദരീനാഥ് ക്ഷേത്രത്തിലെ മേല്‍ശാന്തി അറസ്റ്റില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ‘റാവല്‍ജി’ എന്ന സ്ഥാനപ്പേരുള്ള കേശവന്‍ നമ്പൂതിരിയാണ് അറസ്റ്റിലായത്.
പരാതിപ്പെട്ട യുവതിയുടെ പിതാവിന് ബദരീനാഥില്‍ ഹോട്ടലുണ്ട്. കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തിയ കേശവന്‍ നമ്പൂതിരി യുവതിയെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി. മുറിക്കുള്ളിലെത്തിയ യുവതിയെ ഈയാള്‍ കടന്നുപിടിച്ചു. യുവതി ഓടി രക്ഷപ്പെട്ടശേഷം പോലീസില്‍ പരാതിപ്പെടുകയായിരുന്നു. അറസ്റ്റ് ചെയ്യുമ്പോള്‍ മദ്യപിച്ച അവസ്ഥയിലായിരുന്നു ഇയാളെന്നും പോലീസ് പറഞ്ഞു.
ആരോപണത്തെത്തുടര്‍ന്ന് കേശവന്‍ നമ്പൂതിരിയെ റാവല്‍ജി സ്ഥാനത്തുനിന്ന് പുറത്താക്കിയതായി ബദരികേദാര്‍ ക്ഷേത്ര കമ്മിറ്റി മുഖ്യന്‍ ഗണേഷ് ഗോഡിയല്‍ അറിയിച്ചു. റാവല്‍ജിയുടെ താത്കാലിക ചുമതല പയ്യന്നൂര്‍ സ്വദേശിയായ വി.സി. ഈശ്വരപ്രസാദിന് നല്‍കിയിട്ടുണ്ട്. കേരളത്തിലെ നമ്പൂതിരിമാരാണ് ബദരിയിലെ മുഖ്യപൂജാരിപദവി വഹിച്ചുവരുന്നത്.
ചൊവ്വാഴ്ച വൈദ്യപരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കി. കോടതി ഇദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബദരീനാഥ് ക്ഷേത്രം തുറക്കുന്ന തീയതി നിശ്ചയിക്കാനാണ് കേശവന്‍ നമ്പൂതിരി ഡല്‍ഹിയിലെത്തിയതെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape Attempt, Keshavan Namboodiri, Police, case, Arrested

No comments:
Post a Comment