Latest News

ശംസുല്‍ ഉലമാ ഉറൂസിന് ഭക്തിനിര്‍ഭരമായ തുടക്കം

കോഴിക്കോട്: സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമക്ക് നാലുപതിറ്റാണ്ടുകാലം നേതൃപരമായ പങ്ക് നിര്‍വഹിച്ച ജ്ഞാനതേജസും സൂഫിവര്യനുമായിരുന്ന ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ല്യാരുടെ 18-ാമത് ഉറൂസ് മുബാറക്കിന് ഭക്തിനിര്‍ഭരമായ തുടക്കം. 

സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തി. മൗലിദ് പാരായണത്തിന് സയ്യിദ് ബാപ്പു തങ്ങള്‍ തീണ്ടക്കാട് നേതൃത്വം നല്‍കി. സമസ്ത കേരളാ ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ല്യാര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
സയ്യിദ് ഹംസ ബാഫഖി തങ്ങള്‍, സയ്യിദ് എ.പി.പി തങ്ങള്‍ കാപ്പാട്, ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍, സി.എച്ച് മഹ്മൂദ് സഅദി, എന്‍. അബ്ദുള്ള മുസ്‌ല്യാര്‍, അബ്ദുല്‍ ബാരി ബാഖവി അണ്ടോണ, മജീദ് ദാരിമി ചളിക്കോട്, എസ്.വി ഹസന്‍കോയ, എസ്.വി കുഞ്ഞി മൊയ്തീന്‍കോയ, ഇ.കെ അബൂബക്കര്‍ മുസ്‌ല്യാര്‍, തഖിയുദ്ദീന്‍ ഹൈതമി, എഞ്ചിനീയര്‍ മാമുക്കോയ ഹാജി, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, കെ. ഉമര്‍കോയ ഹൈജി, ആര്‍.വി.എ സലാം, അബു ഹാജി രാമനാട്ടുകര, ടി.പി സുബൈര്‍ മാസ്റ്റര്‍, ഒ.ടി.എം അഷ്‌റഫ്, കെ. മരക്കാര്‍ ഹാജി, ഒ.ടി.എം കുട്ടി സൈനി, ഷറഫുദ്ദീന്‍ സൈനി, അബ്ദുള്ള ബാഖവി സംസാരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.