മംഗലാപുരം: ദുബൈയില്‍ നിന്നു അനധികൃതമായി കടത്തിയ 28,20,812 രൂപ വില വരുന്ന സ്വര്‍ണ്ണ ഷീറ്റുകളുമായി കാസര്‍കോട് സ്വദേശികളായ രണ്ടു പേരെ മംഗലാപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് അറസ്റ്റു ചെയ്തു. പിടികൂടിയ സ്വര്‍ണ്ണത്തിനു 932.500 ഗ്രാം വിലവരും.
തെക്കിലിലെ ഷെരീഫ് അബ്ദുല്‍ കരീം, ഹരിപുരം കുച്ചനാട് പുരയില്‍ റിയാസ് എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകിട്ട് 5.30 മണിക്ക് ദുബൈയില്‍ നിന്നു എയര്‍ ഇന്ത്യയുടെ IX- 384 വിമാനത്തില്‍ വന്നിറങ്ങിയതായിരുന്നു ഇവര്‍. ട്രോളി ബാഗിന്റെ അടിയില്‍ തവിട്ടു നിറത്തിലുള്ള റെക്‌സിനിന്റെ അടിയിലായാണ് അബ്ദുല്‍ കരീം സ്വര്‍ണ്ണം ഒളിപ്പിച്ചിരുന്നത്. രണ്ടു ഷീറ്റുകളായാണ് സ്വര്‍ണ്ണം കടത്തിയത്. ഇതിനു 466ഗ്രാം തൂക്കമുണ്ട്. 14,09,650 രൂപ വില വരും.
സമാന രീതിയില്‍ കൊണ്ടുവന്ന 466.500 ഗ്രാം സ്വര്‍ണ്ണമാണ് റിയാസില്‍ നിന്നു പിടിച്ചത്. ഇതിനു 14,11,162 രൂപ വില വരും. റിയാസ് ഉപയോഗിച്ചിരുന്നത് കറുപ്പ് റെക്‌സിന്‍ ഷീറ്റാണ് എന്നതു മാത്രമാണ് വ്യത്യാസം. അഡീഷണല്‍ കസ്റ്റംസ് ഓഫീസര്‍ പ്രവീണ്‍ വിനോദിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയതുവരികയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Gold, Case, Arrested, Manglore Air Port

No comments:
Post a Comment