വൈപ്പിന്‍: നായരമ്പലത്ത് അഞ്ചുവയസുകാരിയെ അയല്‍വാസി പീഡിപ്പിച്ചെന്നാരോപിച്ച് മാതാവ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അറുപത്തിരണ്ടുകാരനെതിരെ കേസെടുത്തു. നായരമ്പലം പടിഞ്ഞാറ് കോളനിയില്‍ താമസിക്കുന്ന അന്തോണി എന്നയാള്‍ക്കെതിരേ ഞാറക്കല്‍ പോലീസാണ് കേസെടുത്തത്. ഇയാളെ ശനിയാഴ്ച രാവിലെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Police, Case, Arrested
കോളനിയില്‍ ഭാര്യയോടൊത്തു താമസിക്കുന്ന ഇയാള്‍ വ്യാഴാഴ്ച അയല്‍വാസിയായ ബാലികയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. വ്യാഴാഴ്ച രാത്രി ഇതു സംബന്ധിച്ച് ബാലികയുടെ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് ഇയാളെ ചോദ്യം ചെയ്യുകയും ചെറിയ രീതിയില്‍ കൈയേറ്റം ചെയ്യുകയുമുണ്ടായതായി പരാതിയുണ്ട്.
ഇതിനിടെ വെള്ളിയാഴ്ച രാത്രി ബാലികയും അമ്മയും സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ശനിയാഴ്ച ബാലികയില്‍ നിന്നു പോലീസ് മൊഴിയെടുക്കും. കൂടാതെ വൈദ്യപരിശോധനയും നടത്തും. വിറക് കീറാനും മറ്റു കൂലിപ്പണികള്‍ക്കുമൊക്കെ നടക്കുന്ന ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Police, Case, Arrested

No comments:
Post a Comment