Latest News

മംഗലാപുരം വിമാനത്താവളത്തില്‍ നിന്ന് 140 പവന്‍ പിടിച്ചു; കാസര്‍കോട് സ്വദേശി അറസ്റ്റില്‍

മംഗലാപുരം: അന്തര്‍ദേശീയ വിമാനത്താവളത്തിലെത്തിയ കാസര്‍കോട് സ്വദേശിയില്‍നിന്ന് 139.5 പവന്‍ സ്വര്‍ണ്ണം കസ്റ്റംസ് പിടിച്ചെടുത്തു. കാസര്‍കോട് യദിയപ്പാടി പല്ലുന്താഴുക്കല്‍ മുഹമ്മദ് മുസ്തഫയില്‍നിന്നാണ് സ്വര്‍ണ്ണം പിടിച്ചത്.

എയറിന്ത്യാ വിമാനത്തില്‍ ദുബായില്‍നിന്നാണ് ഇയാള്‍ മംഗലാപുരത്തെത്തിയത്. സംശയം തോന്നി പരിശോധിച്ചപ്പോള്‍ ബാഗിനുള്ളിലും വാച്ചിനുള്ളിലുമാക്കി സ്വര്‍ണ്ണം ഒളിപ്പിച്ചതായി കണ്ടെത്തി. ബാഗിനുള്ളില്‍ ഒരുകിലോയുടെ കട്ടിയായും വാച്ചിനുള്ളില്‍ വെള്ളിനിറം പൂശിയ വളയുടെ രൂപത്തിലുമാണ് ഒളിപ്പിച്ചിരുന്നത്. 1116.4 ഗ്രാം വരുന്ന സ്വര്‍ണ്ണത്തിന് 34,58,512 രൂപ വിലവരും.മുഹമ്മദ് മുസ്തഫയെ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതാദ്യമായാണ് മംഗലാപുരത്ത് വാച്ചിനുള്ളില്‍ സ്വര്‍ണ്ണം കടത്തിയത് പിടിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.