ഗുഗിള്‍,മൈക്രോസോഫ്റ്റ് , ആപ്പിള്‍മുതലായ കമ്പനികള്‍ പോലും ഇത്രയും വലിയ തുകയ്ക്ക് ഒരു ഏറ്റെടുക്കല്‍ നടത്തിയിട്ടില്ല. 400 കോടി ഡോളര്‍ പണമായും 1200 കോടി ഡോളറിന്റെ ഫെയ്‌സ്ബുക്ക് ഓഹരികളും വാര്‍ട്‌സ്ആപ്പ് ജീവനക്കാര്‍ക്ക് തിരികെ നല്കാവുന്ന 300 കോടി ഡോളറിന്റെ ഓഹരികളുമാണ് ഫെയ്‌സ്ബുക്ക് നല്‍കുക.
ചെറുസന്ദേശങ്ങളും ചിത്രങ്ങളും വീഡിയോ - ഓഡിയോ ഫയലുകളും വേഗതകുറഞ്ഞ ഇന്റര്‍നെറ്റ് കണക്ഷനിലൂടെ പോലും എളുപ്പം കൈമാറാമെന്നതാണ് വാട്‌സ്ആപ്പിന്റെ പ്രത്യേകത. ഗ്രൂപ്പുകള്‍ നിര്‍മ്മിച്ച് സന്ദേശങ്ങള്‍ കൈമാറാമെന്നതും ഇതിന്റെ പ്രത്യേകതയാണ്.
ലോകമെമ്പാടുമുള്ള യുവജനങ്ങള്‍ക്കിടയില്‍ഫെയ്‌സ്ബുക്കിന്റെ മെസഞ്ചല്‍ സര്‍വീസിനെക്കാളും പ്രചാരം വാട്‌സ്ആപ്പ് നേടിയിരുന്നു.
വാട്ട്‌സ്ആപ്പ് ആപ്ലിക്കേഷന് ഫെയ്‌സ്ബുക്കിന്റെ ചട്ടക്കൂടില്‍ നിന്നുതന്നെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരമുണ്ടാകുമെന്ന് സക്കര്‍ബര്‍ഗ് അറിയിച്ചു. നേരത്തെ സ്‌നാപ്ചാറ്റ് ഏറ്റെടുക്കാനുള്ള ഫെയ്‌സ്ബുക്കിന്റെ നീക്കം പരാജയപ്പെട്ടിരുന്നു.
പ്രതിദിനം 10 ലക്ഷത്തിലേറെ പേരാണ് പുതുതായി വാട്‌സ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. എല്ലാ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും കൂടെ 45 കോടി യൂസര്‍മാരാണ് ഇപ്പോള്‍ വാട്‌സ്ആപ്പിനുള്ളത്.
വാട്‌സ്ആപ് സ്ഥാപകന്‍ ജാന്‍ കൗണിനെ നാളുകളായി അറിയാം. ലോകം കൂടുതല്‍ സുതാര്യവും പരസ്പരം ബന്ധിപ്പിക്കപ്പെട്ടതുമാകുകയെന്ന കാഴ്ചപ്പാട് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കുമുണ്ട്. ജാന്‍ ഫെയ്‌സ്ബുക്കിന്റെ ഡയറക്ടര്‍ബോര്‍ഡിലെത്തുന്നതില്‍ തനിക്ക് വളരെ സന്തോഷമുണ്ടെന്നും സക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റില്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Face Book, Whatsapp


No comments:
Post a Comment