കോലാലമ്പൂര്‍: പീഡിപ്പിച്ച ശേഷം അറസ്റ്റ് ഒഴിവാക്കാന്‍ പന്ത്രണ്ട് വയസുളള പെണ്‍കുട്ടിയെ രണ്ടാം ഭാര്യയാക്കിയ നാല്‍പ്പത്തൊന്നുകാനെ 12 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. മലേഷ്യന്‍ വംശജനായ റസ്റ്ററന്റ് മാനേജര്‍ റിദ്വാന്‍ മസ്മൂദാണ് ജയിലഴിക്കുളളിലായത്. മസ്മൂദ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത് ഫേയ്‌സ്ബുക്കിലൂടെയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Face Book, Love, Rape, Police, Case, Arrested
എഫ്ബിയില്‍ 24 വയസുളള ചെറുപ്പക്കാരനായാണ് മസ്മൂദ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പ്രണയത്തിലായ ഇവര്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് നേരിട്ടു കാണുന്നത്. മസ്മൂദിനെ നേരിട്ട് കാണാനെത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ സുഹൃത്തും കൂടെയുണ്ടായിരുന്നു. പെണ്‍കുട്ടിയെ സുഹൃത്തിന്റെ കണ്‍മുന്നില്‍വച്ചാണ് മസ്മൂദ് പീഡനത്തിരിരയാക്കിയത്.
പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മസ്മൂദിനെതിരെ കേസെടുത്തു. തുടര്‍ന്ന് കോടതിയിലെത്തിയപ്പോള്‍ ശരിയത്ത് നിയമമനുസരിച്ച് പെണ്‍കുട്ടിയെ രണ്ടാഭാര്യയായി സ്വീകരിച്ചതായി വാദിച്ചു. എന്നാല്‍ കോടതി മസ്മൂദിന്റെ വാദം അംഗീകരിക്കാന്‍ തയാറായില്ല. ആദ്യ ഭാര്യയില്‍ മസ്മൂദിന് നാലു കുട്ടികളുണ്ട്. പെണ്‍കുട്ടിക്ക് സ്കൂള്‍ വിദ്യാഭ്യസവും ബാല്യകാലവും നഷ്ടപ്പെട്ടതായും പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പു തന്നെ വീട്ടമ്മയാകേണ്ടിവന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

തുടര്‍ന്ന് മസ്മൂദിനെ 12 വര്‍ഷം കഠിന തടവിന് വിധിക്കുകയായിരുന്നു. ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയാലും ഒരു വര്‍ഷത്തേക്ക് മസ്മൂദ് പോലീസ് നിരീക്ഷണത്തിലായിരിക്കുമെന്നും കോടതി അറിയിച്ചു.പെണ്‍കുട്ടിയുടെ പിതാവിന് 5000 റിങ്കെറ്റ് നല്‍കി വിവാഹത്തിന് സമ്മതിപ്പിച്ച കേസിലും മസ്മൂദിനെതിരെ കോടതിയില്‍ കേസ് നിലവിലുണ്ട്.
പെണ്‍കുട്ടിയെ തിരികെ സ്കൂളില്‍ ചേര്‍ക്കുമെന്നും അവള്‍ക്ക് ഡോക്ടറാകാനാണ് ആഗ്രഹമെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. ശൈശവ വിഹാഹം മലേഷ്യയില്‍ വ്യാപകമാണ്. രാജ്യത്ത് നിയമം അനുവദിക്കുന്ന വിവാഹപ്രായം പെണ്‍കുട്ടിക്ക് 18 വയസാണ്. എന്നാല്‍ മുസ്ലിം വിശ്വാസികള്‍ക്ക് മതസംഘടനകളുടെ പിന്തുണയോടെ 16-ാം വയസില്‍ തന്നെ പെണ്‍കുട്ടികളുടെ വിവാഹം നടത്താം.

രാജ്യത്തെ 60 ശതമാനം ജനങ്ങളും ഇസ്ലാം മത വിശ്വാസികളാണ്. വ്യാപകമായി നടക്കുന്ന ശൈശവ വിഹാഹങ്ങള്‍ തടയണമെന്നാവശ്യവുമായി നിരവധി സാമൂഹിക സംഘടനകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Face Book, Love, Rape, Police, Case, Arrested
No comments:
Post a Comment