Latest News

ജയലളിതയുടെ വിജയം പ്രവചിച്ച പണിക്കര്‍ക്ക് പാരിതോഷികമായി നല്‍കിയത് 10ലക്ഷം രൂപ

മുംബൈ: 2001ല്‍ തന്റെ വിജയം പ്രവചിച്ച പ്രമുഖ ജ്യോതിഷി പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കര്‍ക്ക് ജയലളിത പ്രതിഫലമായി നല്‍കിയത് പത്തു ലക്ഷം രൂപ! ക്രിമിനല്‍ കേസുകളില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാതിരുന്ന ജയലളിത പക്ഷേ, പാര്‍ട്ടി നേടിയ തകര്‍പ്പന്‍ വിജയത്തെ തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെടാതെ തന്നെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പണിക്കര്‍ക്ക് പാരിതോഷികമായി ജയലളിതയുടെ അനുയായികള്‍ പത്തു ലക്ഷം സമ്മാനിച്ചത്.

എന്നാല്‍ പാരിതോഷികമായി ലഭിച്ച പണം പണിക്കരെ ആദായകനികുതി ഉദ്യോഗസ്ഥരുടെ വലയില്‍ എത്തിക്കുമെന്ന് അദ്ദേഹത്തിന് പ്രവചിക്കാന്‍ കഴിഞ്ഞില്ല. ബിസിനസ് ഇന്‍കം എന്ന നിലയില്‍ ഈ പണം വരില്ലെന്നും അതുകൊണ്ട് നികുതി നല്‍കുന്നതില്‍നിന്ന് ഒഴവാക്കണമെന്നുമാണ് പണിക്കര്‍ ആവശ്യപ്പെട്ടിരുന്നത്. 2002-03 വര്‍ഷം വരുമാനാമായി പണിക്കര്‍ വെളിപ്പെടുത്തിയത് 2.67 ലക്ഷം രൂപയാണ്. പലതരത്തിലുള്ള ചെലവുകള്‍ കിഴിച്ച് 1.89 ലക്ഷം രൂപയാണ് ആദായമായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നത്.

എന്നാല്‍ ചില ആളുകളില്‍നിന്ന് പാരിതോഷികമായി പത്തു ലക്ഷം രൂപ ലഭിച്ചതായും അതു നികുതിയില്‍നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ ഇത് അനുവദിച്ചില്ല. ഈ പണത്തിന്റെ നികുതിയിനത്തില്‍ മൂന്നു ലക്ഷം രൂപ നല്‍കണമെന്നും നിര്‍ദേശിച്ചു. ഇതോടെ പണിക്കര്‍ കോടതിയെ സമീപിച്ചു. എന്നാല്‍ ഹൈക്കോടതി കഴിഞ്ഞ മാസം ഹര്‍ജി നിരസിച്ചു. ബിസിനസുമായി ബന്ധപ്പെട്ട് ലഭിച്ച പണമായതിനാല്‍ നികുതി നല്‍കണമെന്നും കോടതി പണിക്കരോടു നിര്‍ദേശിച്ചു.

മലപ്പുറം ജില്ലയിലെ പപ്പനങ്ങാടി സ്വദേശിയായ പണിക്കര്‍ ജയലളിതയുടെ ഏറ്റവും അടുത്ത ജ്യോതിഷികളില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം 2001ല്‍ ജയലളിത ഗുരുവായൂര്‍ ക്ഷേത്ത്രത്തില്‍ ആനയെ നടയ്ക്കിരുത്തിയിരുന്നു. 2002ല്‍ ചെന്നൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്വാതിതിരുന്നാള്‍ കലാകേന്ദ്രം പണിക്കര്‍ക്ക് ജ്യോതിഷ പുരസ്‌കാരം' സമ്മാനിച്ചത് ജയലളിതയുടെ നിര്‍ദേശപ്രകാരമാണെന്നാണ് റിപ്പോര്‍ട്ട്. ശബരിമലയിലെ ജയമാല വിവാദവുമായി ബന്ധപ്പെട്ട് മുന്‍പും വിവാദങ്ങളില്‍ അകപ്പെട്ട വ്യക്തിയാണ് ഉണ്ണികൃഷ്ണ പണിക്കര്‍..

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Jayalalitha, 10 lakhs, Unnikrishn panikkar

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.