Latest News

സുഹൃത്തിന്റെ വീട്ടില്‍ മരണാനുബന്ധ ചടങ്ങിനെത്തിയ എസ് എസ് എഫ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട് : എസ് എസ് എഫ് തൃക്കരിപ്പൂര്‍ ഡിവിഷന്‍ വൈസ് പ്രസിഡന്റും സഅദിയ്യ മുതവ്വല്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുമായ അശ്കര്‍ അലി ടി കെ സി (23) കുഴഞ്ഞുവീണുമരിച്ചു

പടന്ന മാവിലാടം ഒരിയറ സ്വദേശിയാണ് മരിച്ച അശ്കര്‍. പിതാവ് സലാം. മാതാവ് ഹഫ്‌സത്ത്. അമീന, സകീന സഹോദരങ്ങളാണ്.

ആദൂരിലെ സുഹൃത്തിന്റെ വീട്ടില്‍ മരണാനുബന്ധ ചടങ്ങിനെത്തിയ അശ്കര്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ചെങ്കള ഇ കെ നായാനാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം സഅദിയ്യയില്‍ പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം മാവിലാടത്തേക്ക് കൊണ്ട് പോയി. സഅദിയ്യയില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് സമസ്ത വൈസ് പ്രസിഡന്റും സഅദിയ്യ ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാളുമായ എ കെ അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി.

അശ്കറിന്റെ മരണത്തില്‍ സമസ്ത പ്രസിഡന്റ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സഅദിയ്യ പ്രസിഡന്റ് കെ എസ് ആറ്റക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് കെ അബ്ദുല്‍ ജലീല്‍ സഖാഫി, ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ തുടങ്ങിയവര്‍ മയ്യിത്ത് നിസ്‌കരിക്കാനും പ്രാര്‍ഥിക്കാനും ആഹ്വാനം ചെയ്തു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ സഅദി, സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഹുസൈന്‍ സഅദി കെ സി റോഡ്, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ ജലീല്‍ സഖാഫി മാവിലാടം തുടങ്ങിയ പ്രമുഖര്‍ സഅദിയ്യയിലും അശ്കറിന്റെ വസതിയിലുമെത്തി മരണാനന്തര കര്‍മങ്ങളില്‍ പങ്കാളികളായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.