Latest News

തമിഴ് ദൃശ്യത്തില്‍ നായികയായി മീനയെ വേണ്ടെന്ന് കമലഹാസന്‍

കൊച്ചി: മലയാളത്തില്‍ റെക്കോര്‍ഡ് കലക്ഷന്‍ നേടിയ ദൃശ്യം തമിഴിലേക്ക് റീമേക്ക് ചെയ്യപ്പെടുമ്പോള്‍ നായിക ആരാകും എന്നതിനെ കുറിച്ച് സംവിധായകന്‍ ജിത്തു ജോസഫിന് ആധിയേറി.

രണ്ടുമാസത്തോളം തിരച്ചില്‍ നടത്തിയ ശേഷമാണ് മലയാളത്തില്‍ മീനയെ നായികയായി ലഭിച്ചത്. മുതിര്‍ന്ന പെണ്‍കുട്ടിയുടെ അമ്മയാകാന്‍ പലരും വിസമ്മതിച്ചതാണ് കാരണം. എന്നാല്‍ സിനിമ സൂപ്പര്‍ ഹിറ്റായതോടെ മികച്ച തിരിച്ചുവരവാണ് മീനയ്ക്ക് ലഭിച്ചത്.

സിനിമ തമിഴില്‍ ചിത്രീകരിക്കുമ്പോള്‍ നായകനാകുന്നത് കമല്‍ ഹാസനാണ്. നായികയായി മീനയെവേണ്ടെന്നാണ് കമല്‍ പറയുന്നത്. ഇതോടെയാണ് നായികയുടെ കാര്യത്തില്‍ ജിത്തുവിന് വീണ്ടും തലവേദനയായത്.

കമലിന്റെ ജോഡിയാകാനുള്ള പുതിയ നായികയുടെ അന്വേഷണത്തിലാണ് അണിയറക്കാര്‍. കൗമാരക്കാരായ പെണ്‍മക്കളുള്ള അമ്മയുടെ വേഷം സ്വീകരിക്കാന്‍ ഏത് നടി വരുമെന്ന് ഉറ്റു നോക്കുകയാണ് അവര്‍. വൈഡ് ആംഗിള്‍ ക്രിയേഷന്റെ ബാനറില്‍ മോഹന്‍ലാലിന്റെ ഭാര്യ സഹോദരന്‍ സുരേഷ് ബാലാജിയാണ് തമിഴ് ദൃശ്യം നിര്‍മ്മിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thamil, Dhrishyam, Kamalahasan

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.