ജസാന്‍ സ്വദേശിയായ ഖാലിദ് മുഹ്സിന്‍ അല്‍ശാഇരി എന്ന സൌദി പൌരനാണ് വിദഗ്ധ ചികില്‍സയിലൂടെ തടി ഭീമമായി കുറച്ചത്. നാലു മാസം കൊണ്ട് ഇത്രയധികം തടി കുറക്കുന്നത് റെക്കോര്‍ഡാണെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ശാഇരിയുടെ ശാരീരിക നില തൃപ്തികരമാണെന്ന് ചികില്‍സയ്ക്ക് നേതൃത്വം നല്‍കുന്നേ ഡോ. അയാദ് അല്‍ ഖതാനി പറഞ്ഞു. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായി. കാലുകളുടെ ചലനം, പേശീ ചലനം എന്നിവയിലും ആശാവഹമായ പുരോഗതി ഉള്ളതായി ചികില്‍സാ സംഘം പറഞ്ഞു.
21 ഡോക്ടര്‍മാരും 15 നഴ്സുമാരും അടങ്ങുന്ന സംഘമാണ് ഇദ്ദേഹത്തിന്റെ ചികില്‍സയ്ക്ക് നിയുക്തമായത്. ഇദ്ദേഹത്തിനു വേണ്ടി പ്രത്യേകമായി ഒരു ഭീമന്‍ വീല്‍ ചെയര്‍ തയ്യാറാക്കിയതായും ഡോക്ടര്‍മാര്‍ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ മെഡിക്കല്‍ വീല്‍ ചെയറാണ് ഇതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്ന ശാഇരിയുടെ വീട്ടില്‍ ചെന്നായിരുന്നു നേരത്തെ ഡോക്ടര്‍മാര്‍ ചികില്‍സ നടത്തിയത്. ആശാവഹമായ പുരോഗതി കൈവരിച്ചപ്പോള്‍ പ്രത്യേക വിമാനത്തില്‍ റിയാദിലെ ആശുപത്രിയില്‍ എത്തിച്ചു. ക്രെയിന്‍ ഉപയോഗിച്ചാണ് ആശുപത്രിയുടെ മുകളിലെ നിലയിലേക്ക് അന്ന് എത്തിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment