Latest News

മുന്നണി ബന്ധം പാര്‍ട്ടി അജണ്ടയല്ല : അഹമദ് ദേവര്‍കോവില്‍


കാസര്‍കോട്: മുന്നണി ബന്ധം പാര്‍ട്ടി അജണ്ടയല്ലെന്ന് ഐ.എന്‍.എല്‍ അഖിലേന്ത്യാ സെക്രട്ടറി അഹമദ് ദേവര്‍കോവില്‍ പറഞ്ഞു. ഐ.എന്‍.എല്‍ കാസര്‍കോട് ലോക്‌സഭാ മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന പാര്‍ലമെന്റ് തിരഞ്ഞടുപ്പില്‍ പാര്‍ട്ടി എന്ത് നിലപാട് സ്വീകരിക്കുമെന്ന് സംസ്ഥാന കൗണ്‍സില്‍ തീരുമാനിക്കും. സാമ്രാജ്യ-വര്‍ഗീയ ശക്തികള്‍ക്കെതിരെ ഇടതുപക്ഷം സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് അംഗീകരിച്ചുകൊണ്ടാണ് ഐ.എന്‍.എല്‍ ഇടതുപക്ഷവുമായി സഹകരിച്ചു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് പി എ മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ പി ഇസ്മായില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം സ്വാഗതം പറഞ്ഞു. കെ എസ് ഫഖ്‌റുദ്ദീന്‍, മൊയ്തീന്‍കുഞ്ഞി കളനാട്, അജിത് കുമാര്‍ ആസാദ്, സുബൈര്‍ പടുപ്പ് സംസാരിച്ചു. എം എ ലത്തീഫ് നന്ദിയും പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.