കാഞ്ഞങ്ങാട്: പ്രവാസി വ്യവസായി തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ എ ബി അബ്ദുസ്സലാം ഹാജിയെ(59)കൊലപ്പെടുത്തിയ കേസിന്റെ വിചാരണ 11ന് ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. സലാം ഹാജിയുടെ ഭാര്യ സുബൈദ, മക്കളായ സുഫ്‌യാന്‍, സഫ എന്നിവരുള്‍പ്പെടെ 165 പേര്‍ സാക്ഷികളാണ്. തലശ്ശേരിയിലെ അഭിഭാഷകന്‍ പി പി രാജനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്. 1600 പേജുള്ള കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ നീലേശ്വരം സി.ഐ. ടി എന്‍ സജീവന്‍ കോടതിയില്‍ സമര്‍പ്പിച്ചത്.
ആഗസ്ത് നാലിനു രാത്രിയാണ്് സലാം ഹാജി സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ടത്. നീലേശ്വരം കോട്ടപ്പുറം ആനച്ചാലിലെ ഇടക്കാവില്‍ മുഹമ്മദ് നൗഷാദ്, ബന്ധു മുഹമ്മദ് റമീസ്, തൃശൂര്‍ കുന്നംകുളം ചിരനെല്ലൂര്‍ ഒരുവിലെ മുഹമ്മദ് അസ്‌കര്‍, സഹോദരന്‍ മുഹമ്മദ് ശിഹാബ്, മലപ്പുറം കണ്ടനകം അമേല്‍ വീട്ടില്‍ അമീര്‍, മലപ്പുറം ചങ്ങരംകുളം ആലങ്കോട് മാമാടിപ്പടി മൂരിയത്ത് വളപ്പില്‍ ജസീര്‍, മലപ്പുറം പാണ്ടിക്കാട് താമസിക്കുന്ന കണ്ണൂര്‍ ഇടചൊവ്വ സ്വദേശി നിമിത്ത്, നീലേശ്വരം തെരുവിലെ മുഹ്‌സിന്‍ എന്നിവരാണു പ്രതികള്‍. നൗഷാദും റമീസും വീടിനു വെളിയില്‍ വാഹനത്തിലിരുന്ന് ഓപറേഷന് നിര്‍ദേശം നല്‍കുകയായിരുന്നു.
അസ്‌കര്‍, ശിഹാബ്, ജസീര്‍, സമീര്‍, നിമിത്ത് എന്നിവര്‍ സലാം ഹാജിയുടെ വീട്ടില്‍ കയറുകയും ഹാജിയെ അടിച്ചുവീഴ്ത്തി വീട്ടുകാരെ ബന്ദികളാക്കിയ ശേഷം കവര്‍ച്ച നടത്തി തിരിച്ചുപോവുകയും ചെയ്തു. സലാം ഹാജി കൊല്ലപ്പെട്ടതിനു ശേഷം സംഘം മംഗലാപുരത്തേക്ക് കടക്കുകയും അവിടെനിന്ന് സംഘങ്ങളായി പിരിയുകയുമായിരുന്നു. പ്രതികള്‍ക്ക് സഞ്ചരിക്കാന്‍ കാര്‍ വിട്ടുകൊടുക്കുകയും കൊലപാതകം അറിഞ്ഞിട്ടും അത് മറച്ചുവയ്ക്കുകയും ചെയ്തതാണ് മുഹ്‌സിനെതിരേയുള്ള കുറ്റം. മുഹ്‌സിന്‍ ഒഴികെയുള്ള പ്രതികളെ കാഞ്ഞങ്ങാട് സബ് ജയിലില്‍ വിവിധ ഘട്ടങ്ങളില്‍ തിരിച്ചറിയല്‍ പരേഡിനു് വിധേയരാക്കിയിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Salam Haji,Murder Case

No comments:
Post a Comment