Latest News

സ്ഥാനാര്‍ഥികലെ നിര്‍ത്തുമ്പോള്‍ എല്ലാ മതക്കാരെയും പരിഗണിക്കണം: കാന്തപുരം


കാസര്‍കോട്‌: രാഷ്ട്രീയക്കാര്‍ സ്ഥാനാര്‍ഥികലെ നിര്‍ത്തുമ്പോള്‍ എല്ലാ മതക്കാരെയും പ്രത്യേകം ന്യൂനപക്ഷ സമുദായക്കാരെയും പരിഗണിക്കണമെന്നും അല്ലെങ്കില്‍ തോറ്റു തൊപ്പിയിട്ടു പോകുമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. കാസര്‍കോട്‌ ജാമിഅ സഅദിയ്യ അറബി കോളേജിന്റെ സനദ്‌ ദാന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു. കാന്തപുരം. തെരഞ്ഞടുപ്പ് കഴിഞ്ഞാലും ഇവരെയൊക്കെ ഓര്‍ക്കണമെന്ന് കാന്തപുരം രാഷ്ട്രീയക്കാരെ ഉണര്‍ത്തി.

സമസ്ത പിളരാന്‍ കാരണമായ ഏറണാകുളം സുന്നീ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അന്നത്തെ പ്രസിഡന്റ് കണ്ണിയത്ത്‌ അഹമ്മദ്‌ മുസ്ലിയാര്‍ പറഞ്ഞത്‌ കൊണ്ടാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അന്നത്തെ വൈസ്‌പ്രസിഡന്റ്‌ താജുല്‍ ഉലമാ ഉള്ളാള്‍ സയ്യിദ്‌ അബ്ദുല്‍റഹിമാന്‍ ബുഖാരിതങ്ങളും ഞാനും അന്ന് ഏറണാകുളം സുന്നീ സമ്മേളനത്തില്‍ സംബന്ധിച്ചതെന്നും കാന്തപുരം പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.