തളിപ്പറമ്പ: വിവാഹം കഴിച്ച ശേഷം നാത്തൂന്റേത് അടക്കമുള്ള 35 പവന്റെ സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുത്ത് മുങ്ങിയ യുവാവിന് എതിരെ യുവതി കോടതിയില്‍. ആലപ്പുഴ ചക്കുളത്തുകാവിനടുത്തുള്ള പാപ്പനവേലില്‍ ഉഷയാണ് തളിപ്പറമ്പിനടുത്ത തലവില്‍ സ്വദേശിയായ സുനില്‍, സുനിലിന്റെ പിതാവ് ദാമോദരന്‍ മൈന്തന്‍, അമ്മ മാട്ടുമ്മല്‍ ജാനകി എന്നിവര്‍ക്ക് എതിരെ തളിപ്പറമ്പ് കോടതിയില്‍ പരാതി നല്‍കിയത്.
സുനിലിന്റെയും ഉഷയുടെയും രണ്ടാം വിവാഹമായിരുന്നു. തലശേരി സ്വദേശിനി സജിനയെ നിയമാനുസരണം വേര്‍പ്പെടുത്തിയെന്ന് പറഞ്ഞാണത്രെ ഉഷയെ വിവാഹം കഴിച്ചത്. ഒരുവര്‍ഷത്തോളം ഉഷയുടെ വീട്ടില്‍ താമസിച്ചു. പിന്നീട് തിരുവനന്തപുരത്ത് വാടക വീട്ടില്‍ താമസം മാറ്റി. ഉഷയുടെ വീട്ടില്‍ നിന്ന് അവരുടെ നാത്തൂന്റേയടക്കം 35 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച സുനില്‍ കടന്നുകളയുകയായിരുന്നത്രെ.
ഗള്‍ഫ് വിസ വാഗ്ദാനം ചെയ്ത് അയല്‍വാസികളായ മൂന്നുപേരില്‍ നിന്ന് 60,000രൂപ ഇയാള്‍ തട്ടിയെടുത്തതായും പരാതിയുണ്ട്. ഉഷയുടെ വീട്ടില്‍ താമസിക്കുമ്പോള്‍ 2013 സപ്തംബറില്‍ മാവേലിക്കര വള്ളിക്കാവില്‍ ഒരു കുട്ടിയുടെ മാതാവായ യുവതിയെ സുനില്‍ വിവാഹം കഴിച്ചതായും പരാതിയില്‍ പറയുന്നു. 2007ല്‍ വിവാഹ വാഗ്ദാനം നല്‍കി ഒരു യുവതിയുമായി ലോഡ്ജില്‍ താമസിക്കുമ്പോള്‍ ഇയാള്‍ പിടിയിലായതായും നിരവധി തട്ടിപ്പുകള്‍ നടത്തിയതായും
പരാതിയില്‍ പറയുന്നു. അഡ്വ. മനോജ്കുമാര്‍ മുഖേനയാണ് ഹര്‍ജി നല്‍കിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Gold, Case, Court

No comments:
Post a Comment