Latest News

ഹക്കീം വധം: 25പേരുടെ മൊഴിയെടുത്തു; മൂന്നുപേരുടെ മൊഴിയില്‍ സംശയം

പയ്യന്നൂര്‍: റെയില്‍വേ സ്റ്റേഷന് സമീപത്തെ മദ്രസയോട് ചേര്‍ന്ന് യുവാവിനെ കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ട കേസിന്റെ അന്വേഷണം ഊര്‍ജ്ജിതമായി. തെക്കേമമ്പലം സ്വദേശി എം. ദാമോദരന്‍ എന്ന ഹക്കീം(45)ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഇതിനകം 25ഓളം പേരെ ചോദ്യം ചെയ്തു.

കൊറ്റി ജുമാമസ്ജിദുമായി ബന്ധപ്പെട്ടവരെയാണ് ഏറെയും ചോദ്യം ചെയ്തത്. ഇതില്‍ മൂന്നുപേരുടെ മൊഴി സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. ഇവരെ വീണ്ടും ചോദ്യം ചെയ്യും. ഇവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പയ്യന്നൂര്‍ സി.ഐയുടെ ചുമതലയുള്ള ശീകണ്ഠപുരം സി.ഐ: ജോഷി ജോസാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Hakkim, Murder Case, Payyannur

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.