ഉപ്പള: സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പളവും ആനുകൂല്യങ്ങളും നേടിയെടുക്കുന്നതോടൊപ്പം തന്നെ ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് സുള്ള്യ എംഎല്‍എ എസ്.അംഗാര അഭിപ്രായപ്പെട്ടു. എന്‍ജിഒ സംഘ് ഉപ്പള നിത്യാനന്ദ വിദ്യാപീഠം സ്കൂളില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ രംഗത്തും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് മാത്രമേ ജനങ്ങളുടെ അംഗീകാരം ലഭിക്കുകയുള്ളു. അധികാരത്തിന് വേണ്ടി മൂല്യങ്ങള്‍ കൈവെടിയുന്ന പ്രസ്ഥാനങ്ങള്‍ക്ക് അന്ത്യമായിരിക്കും ഫലം. ശ്രീശ്രീ യോഗാനന്ദ സരസ്വതി സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി.
പൂരക്കളി അക്കാദമി സംസ്ഥാന ഉപാധ്യക്ഷന്‍ പി.ദാമോദരപണിക്കര്‍ ഭാരതീയ കുടുംബ സങ്കല്പം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് എം.നാരായണ അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് കെ.ദിവാകരന്, പെന്‍ഷനേഴ്സ് സംഘ് അഖിലേന്ത്യാ പ്രസിഡണ്ട് സി.എച്ച്.സുരേഷ്, എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി പി.പീതാംബരന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്നേഹലത, അഡ്വ.സുന്ദര്‍റാവു, കെ.രാജന്, പൂവപ്പഷെട്ടി, കെ.ശാന്താകുമാരി, എം.ബാബു, ഗംഗാധര, കെ.കരുണാര, കെ.കുമാരന് എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment