കാഞ്ഞങ്ങാട്: ബേക്കല്‍ എസ്ഐ എം രാജേഷിനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി. സഹായികളായ രണ്ട് പേര്‍ അറസ്റ്റിലായി. പൂച്ചക്കാട് കല്ലിങ്കാല്‍ റഹ്മത്ത് റോഡിലെ പി ജലീലാ(30)ണ് ചൊവ്വാഴ്ച ഉച്ചയോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്.
പിടികൂടാന്‍ പ്രത്യേക പോലീസ് സംഘം ദിവസങ്ങളായി നടത്തുന്ന ശ്രമങ്ങള്‍ക്കിടയില്‍ പൊലീസിനെ കബളിപ്പിച്ചാണ് മുഖ്യപ്രതി കോടതിയില്‍ കിഴടങ്ങിയത്. ജലീലിനെ രക്ഷപ്പെടാന്‍ സഹായിച്ച പള്ളിക്കര പള്ളിപ്പുഴയിലെ സക്കീന ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ടി കെ മുഹമ്മദലി(48), ബല്‍ത്തങ്ങാടി സ്വദേശിയും ചെര്‍ക്കപ്പാറ താമസക്കാരനുമായ എം ഇബ്രാഹിം(32) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് സിഐ പി കെ സുധാകരന്‍ അറസ്റ്റ് ചെയ്തത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment