മേല്‍പറമ്പ്: ഗള്‍ഫ് നാടുകളില്‍ കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തിനിടയില്‍ സ്വന്തം കാര്യങ്ങള്‍ മറന്ന് നാട്ടില്‍ പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ മുന്നോട്ടുവരുന്ന കെ.എം.സി.സി.യുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാ പരമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
കേരളത്തിലെ മിക്ക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രവാസി സംഘടനകള്‍ ഉണ്ടെങ്കിലും മുസ്‌ലിംലീഗിന്റെ പോഷക സംഘടനയായ കെ.എം.സി.സി. നടത്തുന്നതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റു സംഘടനകള്‍ക്കു കാഴ്ചവെക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഷാര്‍ജ-ഉദുമ മണ്ഡലം കെ.എം.സിസി.യുടെ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷാര്‍ജ-ഉദുമ മണ്ഡലം കെ.എം.സിസി.യുടെ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷാര്‍ജ കെ.എം.സി.സി. സംസ്ഥാന സെക്രട്ടറി ഷാഫി ആലക്കോട് അധ്യക്ഷത വഹിച്ചു. ഉദുമ മണ്ഡലം സെക്രട്ടറി ഹനീഫ് കോട്ടക്കുന്ന് സ്വാഗതം പറഞ്ഞു. പഴയകാല മുസ്‌ലിം ലീഗ് നേതാവ് ചെമ്മനാട്ടെ ബി.എസ്.അബ്ദുല്ലക്ക് ഉദുമ മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡണ്ട് എം.എസ്. മുഹമ്മദ്കുഞ്ഞിയും ചന്ദ്രിക കാസര്‍കോട് ലേഖകന്‍ അബ്ദുല്ലക്കുഞ്ഞി ഉദുമക്ക് മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ഷാഫി ഹാജി കട്ടക്കാലും ഉപഹാരം നല്‍കി.
മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ടുമാരായ പി.എ.അബൂബക്കര്‍ ഹാജി, കാപ്പില്‍ മുഹമ്മദ് പാഷ ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു.
ഉദുമ മണ്ഡലം മുസ്‌ലിംലീഗ് ട്രഷറര്‍ കെ.എ.അബ്ദുല്ല ഹാജി, മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാട്രഷറര്‍ കാപ്പില്‍ കെ.ബി.എം. ഷെരീഫ്, ഉദുമ മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡണ്ട് ടി.ഡി. കബീര്‍, ജനറല്‍ സെക്രട്ടറി എം.എച്ച്. മുഹമ്മദ്കുഞ്ഞിമാങ്ങാട്, ഉദുമ മണ്ഡലം മുസ്‌ലിംലീഗ് സെക്രട്ടറി കരീം കുണിയ, കെ.എം.സി.സി. മണ്ഡലം സെക്രട്ടറി സാദാത്ത് ബേക്കല്‍, എ.ആര്‍. അസീസ്‌ബേക്കല്‍ പ്രസംഗിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment