Latest News

പോലീസുകാര്‍ക്കെതിരെ അക്രമം; മുസ്ലിംലീഗിന്റേത് ഫാസിസം: ബിജെപി

കാസര്‍കോട്: പോലീസുകാര്‍ക്കെതിരെ നിരന്തരം അക്രമം അഴിച്ചുവിടുന്ന മുസ്ലിംലീഗിന്റെ ഫാസിസ്റ്റ് നടപടി അവസാനിപ്പിക്കാന്‍ ഭരണകൂടം തയ്യാറാകണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സുരേഷ്‌കുമാര്‍ഷെട്ടി ആവശ്യപ്പെട്ടു. 

നബിദിന ആഘോഷവുമായി ബന്ധപ്പെട്ട് ആറങ്ങാടിയിലും അണങ്കൂരിലും കുമ്പളയിലും കൃത്യനിര്‍വ്വഹണത്തിനിടെ പോലീസുദ്യോഗസ്ഥര്‍ അക്രമിക്കപ്പെട്ടു. കഴിഞ്ഞദിവസം ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്ത വാറണ്ട് പ്രതിയെ മുസ്ലിംലീഗുകാര്‍ ബലമായി മോചിപ്പിച്ചു. പോലീസുകാര്‍ തന്നെ അക്രമത്തിനിരയായിട്ടും പ്രതികള്‍ക്കെതിരെ നടപടിയെടുക്കാനാകാതെ നിസഹായവസ്ഥയിലാണ്. 

മുസ്ലിംലീഗിന്റെ ഇടപെടല്‍ ജില്ലയിലെ ക്രമസമാധാനം ചോദ്യം ചെയ്യുകയാണ്. ലീഗിനുവഴങ്ങുന്ന ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ സേനയുടെ ആത്മവീര്യം കെടുത്തുന്നു. ആഭ്യന്തരവകുപ്പിന്റെ ഒത്താശയോടെയാണ് ലീഗിന്റെ അഴിഞ്ഞാട്ടമെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.