Latest News

താജുല്‍ ഉലമ അനുസ്മരണത്തോടെ സഅദിയ്യ: വാര്‍ഷിക മഹാസമ്മേളനത്തിന് തുടക്കമാവും


കാസര്‍കോട്: തെന്നിന്ത്യയിലെ പ്രമുഖ മതഭൗതിക സമന്വയ വിദ്യാകേന്ദ്രമായ ദേളി ജാമിഅ സഅദിയ്യ അറബിയ്യയുടെ 44-ാം വാര്‍ഷികത്തിനും ശരീഅത്ത് കോളജ് ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജുകളുടെ സനദ്ദാന സമ്മേളനത്തിനും ഈമാസം ഏഴിനു കൊടി ഉയരുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് ദിനങ്ങളിലായി നടക്കുന്ന വൈവിദ്യാമാര്‍ന്ന പരിപാടികളില്‍ പണ്ഡിതന്മാര്‍, സയ്യിദുമാര്‍, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, വിദേശ പ്രതിനിധികള്‍, സാംസ്‌കാരിക നായകര്‍ സംബന്ധിക്കും.

സ്ഥാപിതമായത് മുതല്‍ നാല് പതിറ്റാണ്ടിലേറെ കാലം സഅദിയ്യുടെ പ്രസിഡന്റായി സേവനം ചെയ്ത താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരിയുടെ വിയോഗ പശ്ചാത്തലത്തില്‍ നടക്കുന്ന സമ്മേളനം അനുസ്മരണ മഹസംഗമമായി മാറും. താജുല്‍ ഉലമാ നഗറിലാണ് സമ്മേളനം നടക്കുക. ലക്ഷത്തിലേറെ പേര്‍ സമ്മേളനത്തിനെത്തും. അനുസ്മരണ സമ്മേളനം, ദിക്ര്‍ ഹല്‍ഖ,ഉറുദു സമ്മേളനം, ഫിഖ്ഹ് സെമിനാര്‍, മീഡിയാ സെമിനാര്‍, ദഅ്‌വാ കോണ്‍ഫറന്‍സ്, മുല്‍തഖല്‍ ഉലമ, സഅദി സംഗമം, ജീലാനി അനുസ്മരണം, ആദര്‍ശ സമ്മേളനം, സനദ്ദാനം തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍.

സഅദിയ്യ ശരീഅത്ത് കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ 169 സഅദികളും റിസര്‍ച്ച് സെന്ററില്‍ നിന്ന് ബിരുദാന്തരം ബിരുദം നേടിയ 38 അഫ്‌ളല്‍ സഅദികളും, അറബിക് ഡിപ്ലോമക്കാരും സഅദിയ്യ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജില്‍ നിന്ന് ഖുര്‍ആന്‍ മന:പാഠമാക്കിയ 18 ഹാഫിളുകളുമായി 215പേര്‍ ഞായറാഴ്ച സനദ് ഏറ്റുവാങ്ങും. താജുല്‍ ഉലമാ സൗദത്തിന്റെ ശിലാസ്ഥാപനം സമ്മേളന ഭാഗമായി നടക്കും.

ഫെബ്രുവരി ഏഴ് വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് എട്ടിക്കുളത്ത് താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ മഖ്ബറയില്‍ നടക്കുന്ന കൂട്ട സിയാറത്തോടെയാണ് പരിപാടികള്‍ തുടങ്ങുന്നത്. താജുല്‍ ഉലമയുടെ മകന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ ഖുറാ നേതൃത്വം നല്‍കും.

രാവിലെ 10 മണിക്ക് സഅദിയ്യ മസ്ജിദില്‍ ഉള്ളാള്‍ തങ്ങളുടെ പേരില്‍ നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ സംഗമത്തിന് സമസ്ത കേന്ദ്ര മുശാവറാംഗം എം. ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ നേതൃത്വം നല്‍കും. രണ്ട് മണിക്ക് തളങ്കര മാലിക് ദീനാര്‍, കീഴൂര്‍ സഈദ് മുസ്ലിയാര്‍ എന്നിവിടങ്ങളിലെ സിയാറത്തിനു ശേഷം സഅദാബാദില്‍ സഅദിയ്യ സ്ഥാപകനായ കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജിയുടെ ഖബര്‍ സിയാറത്ത് നടക്കും. സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം നേതൃത്വം നല്‍കും.

നാല് മണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി തങ്ങള്‍ പതാക ഉയര്‍ത്തും. 4.30ന് താജുല്‍ ഉലമ അനുസ്മരണ സമ്മേളനം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂലിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ കര്‍ണ്ണാടക വഖ്ഫ് ന്യൂനപക്ഷ മന്ത്രി ഖമറുല്‍ ഇസ്‌ലാം ഉദ്ഘാടനം ചെയ്യും. കെ. പി ഹുസൈന്‍ സഅദി അനുസ്മരണ പ്രഭാഷണം നടത്തും.

മുന്‍ കേന്ദ്ര മന്ത്രി സി എം ഇബ്രാഹീം, കോഴിക്കോട് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. അബ്ദുല്‍ മജീദ്, മൗലാനാ മുഫ്തി മുഹമ്മദലി ഖാസി ബാംഗ്ലൂര്‍, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടി, സയ്യിദ് അതാഉല്ലാഹ് തങ്ങള്‍ ഉദ്യാവരം, സയ്യിദ് അഹമ്മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ബാക്കിര്‍ തങ്ങള്‍, സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍ ഉജിറ, അഹ്മദ് ബാവ മുസ്‌ലിയാര്‍ ഉള്ളാള്‍, ഹാജി യു.എസ്. ഹംസ ഉള്ളാള്‍ തുങ്ങിയവര്‍ പ്രസംഗിക്കും.

വിവിധ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം എം.എല്‍എ മാരായ കെ. കുഞ്ഞിരാമന്‍, എന്‍.എ നെല്ലിക്കുന്ന് , പി.ബി.അബ്ദുര്‍ റസാഖ് മുഹ്‌യിദ്ദീന്‍ ബാവ, ഡോ. എന്‍.എ. മുഹമ്മദ് എന്നിവര്‍ നിര്‍വഹിക്കും. ക്യാപ്റ്റന്‍ ശരീഫ് കല്ലട്ര, ടി.സി.മുഹമ്മദ് കുഞ്ഞി ഹാജി, എന്‍.എ.അബൂബക്കര്‍ ഹാജി, പി.ബി. അഹമ്മദ് ഹാജി, മുക്രി ഇബാഹീം ഹാജി, ടി.ഇ.അബ്ദുല്ല തുടങ്ങിയവര്‍ ആദ്യ പ്രതി ഏറ്റ് വാങ്ങും. എ.കെ. അബ്ദുല്‍ ഹമീദ് സാഹിബ്, പി.എ. അഷ്‌റഫലി, അഡ്വ: സി.എച്ച്.കുഞ്ഞമ്പു, പാദൂര്‍ കുഞ്ഞാമു ഹാജി, എം.സി.ഖമറുദ്ധീന്‍, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, തുടങ്ങിയവര്‍ സംബന്ധിക്കും. അബൂദാബി മുസഫ ഐ. സി.എഫ് കമ്മിറ്റി പ്രസിദ്ധീകരിച്ച 'നൂറുല്‍ ഉലമാ എം. എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ നൂറ്റാണ്ടിന്റെ പ്രകാശം' എന്ന പുസ്തകം കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ പ്രകാശനം ചെയ്യും.

സഅദിയ്യ: ഡോക്യുമെന്ററിയുടെ പ്രകാശനം പി. കരുണാകരന്‍ എം. പിയും, പുസ്തകോത്സവം ഉദ്ഘാടനം ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ നിര്‍വഹിക്കും. വൈകിട്ട് ഏഴ് മണിക്ക് ജലാലിയ്യ ദിക്ര്‍ഹല്‍ഖ ദുആ സമ്മേളനം ഡോ. ശുഐബ് ആലിം സാഹിബ് കീളക്കരയുടെ പ്രാര്‍ഥനയോടെ ആരംഭിക്കും. സയ്യദ് കെ. എസ്. ആറ്റകോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് കെ എസ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഉദ്‌ബോധനം നടത്തും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ സമാപന പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കും.

ശനിയാഴ്ച രാവിലെ 10 മണിക്ക് മീഡിയാ സെമിനാര്‍ ഡോ. പി.എ. അഹ്മദ് സഈദിന്റെ അധ്യക്ഷതയില്‍ ആരോഗ്യ കുടംബ ക്ഷേമ വകുപ്പ് മന്ത്രി എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. മീഡിയ എത്തിക്‌സ് എന്ന വിഷയത്തില്‍ കാസിം ഇരിക്കൂര്‍, എന്‍. അലി അബ്ദുല്ല, എസ്. ശറഫുദ്ധീന്‍, പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എം.ഒ. വര്‍ഗീസ്, സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി മജീദ് അരിയല്ലൂര്‍, വിവിധ മീഡിയാ പ്രതിനിധികള്‍ പ്രസംഗിക്കും.

ഉച്ചയ്ക്ക് രണ്ടു മണിക്ക് ഫിക്ഹ് സെമിനാര്‍ പി.മുഹമ്മദ് സ്വാലിഹ് സഅദിയുടെ അധ്യക്ഷതയില്‍ ബേക്കല്‍ ഇബ്രാഹീം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എം.എ.അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ മേല്‍പ്പറമ്പ പ്രാര്‍ത്ഥന നടത്തും. കോസ്‌മെറ്റോളജിയുടെ ഇസ്‌ലാമിക മാനം എന്ന വിഷയത്തില്‍ കൊമ്പം മുഹമ്മദ് മുസ്‌ലിയാര്‍, ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി കൊല്ലം, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല പ്രസംഗിക്കും

വൈകിട്ട് നാലിന് ഉറുദു കോണ്‍ഫറന്‍സ് മൗലാനാ ഉസൈദുല്‍ ഹഖ് ഖാദിരീ ഉത്തരപ്രദേശിന്റെ അധ്യക്ഷതയില്‍ മൗലാനാ മുഫ്തി നസീം അഹമ്മദ് ഹൈദരാബാദ് ഉദ്ഘാടനം ചെയ്യും. മൗലാനാ മുഹമ്മദലി ഖാസി ഹുബ്ലി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി, സഹാറ എഡിറ്റര്‍ നിഅ്മത്തുല്ലാഹ് ഹുമൈദി, ശാഹുല്‍ ഹമീദ് ശാന്തപുരം തുടങ്ങിയവര്‍ പ്രസംഗിക്കും.

വൈകിട്ട് 6.30 തൗഹീദിന്റെ മാനങ്ങള്‍ എന്ന വിഷയത്തില്‍ ആദര്‍ശ സമ്മേളനം പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി, അബ്ദുല്‍ കലാം മാവൂര്‍ പ്രസംഗിക്കും. രാത്രി എട്ടിന് ജീലാനി അനുസ്മരണ ബുര്‍ദ മജ്‌ലിസിന് സി.അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പളയുടെ അധ്യക്ഷതയില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ മലേഷ്യ ഉദ്ഘാടനം ചെയ്യും. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം പ്രഭാഷണം നടത്തും. സയ്യിദ് അബ്്ദുല്‍ റഹ്്മാന്‍ ഇംമ്പിച്ചികോയ തങ്ങള്‍ ബായര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍ക്കും.

ഞായറാഴ്ച രാവിലെ 8 മണിക്ക് സഅദി സംഗമം എ.കെ അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. 44 പിന്നിടുന്ന സഅദിയ്യ, നമ്മുടെ ധര്‍മം എന്നീ വിഷയങ്ങളില്‍ അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി, കെ.കെ.എം സഅദി പാലക്കാട് പ്രസംഗിക്കും.

രാവിലെ 10ന് ദഅ്‌വാ സംഗമം ബേക്കല്‍ അഹ്മദ് മുസ്ലിയാരുടെ അധ്യക്ഷതയില്‍ കോടമ്പുഴ ബാവ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. പ്രബോധകന്റെ ഭാഷ, പ്രബോധനം ദേശീയ തലത്തില്‍, ഉപരി പഠന സാധ്യതകള്‍ എന്നീ വിഷയങ്ങളില്‍ ഉബൈദുല്ലാഹിസഅദി നദ്‌വി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, മുഹമ്മദലി സഖാഫി അലിഗഡ് എന്നിവര്‍ പ്രസംഗിക്കും.

രാവിലെ 11ന് താജുല്‍ ഉലമ സൗദത്തിന്റെ ശിലാസ്ഥാപനം ദുബൈ ഒഖാഫ് പ്രതിനിധി അലി അബ്ദുല്ല അല്‍ റഈസ് നിര്‍വഹിക്കും. കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിക്കും. കര്‍ണാടക ആരോഗ്യ വകുപ്പ് മന്ത്രി യൂ. ടി മുഖ്യാതിയായിരിക്കും. ഉച്ചയക്ക് രണ്ടുമണിക്ക് മുല്‍തഖല്‍ ഉലമ കെ. പി. ഹംസ മുസ്ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ ഇ. സുലൈമാന്‍ മുസ്ലിയാര്‍ ഒതുക്കുങ്ങല്‍ ഉദ്ഘാടനം ചെയ്യും. കുമ്പോല്‍ സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ സ്ഥാന വസ്ത്രം വിതരണം ചെയ്യും.

വൈകിട്ട് അഞ്ചിന് സമാപന മഹാസമ്മേളനം സമസ്ത ട്രഷറര്‍ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ യു.എ.ഇ മതകാര്യ ഗവേഷണ വകുപ്പ് ഡയറക്ടര്‍ ഡോ. സൈഫ് റാശിദ് അല്‍ ജാബിരി ഉദ്ഘാടനം ചെയ്യും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ സനദ് ദാനം നിര്‍വഹിക്കും. സഅദിയ്യ പ്രിന്‍സിപ്പാള്‍ എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണവും ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണവും നടത്തും കേന്ദ്ര മന്ത്രി കെ.എ. റഹ്മാന്‍ ഖാന്‍ മുഖ്യാതിഥിയായിരിക്കും. കന്‍സുല്‍ ഉലമ ചിത്താരി കെ പി ഹംസ മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്്ദുല്‍ റഹ്മന്‍ സഖാഫി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി തുടങ്ങിയവര്‍ പ്രസംഗിക്കും.

വൈ അബ്ദുല്ലക്കുഞ്ഞി ഹാജി ഏനപ്പോയ, ഹാജി യഹ്‌യാ തളങ്കര, മണ്‍സൂര്‍ ഹാജി ചെനൈ, എസ് എ ഖാദര്‍ ഹാജി ബാംഗ്ലൂര്‍, ചാലിയം അബ്ദുല്‍ കരീം ഹാജി തുടങ്ങിയവര്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കും. കെ. പി ഹുസൈന്‍ സഅദി സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി നന്ദിയും പറയും.

നാല് പതിറ്റാണ്ട് പിന്നിടുന്ന സഅദിയ്യക്കു കീഴില്‍ 30 സ്ഥാപനങ്ങളിലായി അയ്യായിരത്തിലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്നു. ഇവിടെ നിന്നും പഠനം പൂര്‍ത്തിയാക്കി പതിനായിരത്തോളം പൂര്‍വ വിദ്യാര്‍ഥികള്‍ രാജ്യത്തിനകത്തും വിദേശ രാഷ്ട്രങ്ങളിലും വിവിധ മേഖലകളില്‍ സേവനം ചെയ്യുന്നു. അനാഥ-അഗതി മന്ദിരങ്ങള്‍, ശരീഅത്ത്, ഹിഫ്‌ളുല്‍ ഖുര്‍ആന്‍, ദഅ്വാ കോളജുകള്‍ എന്നിവിടങ്ങളിലെ അന്തേവാസികളുടെ പഠനതാമസഭക്ഷണ അനുബന്ധ ചെലവുകള്‍ക്കായി പ്രതിദിനം ഒന്നര ലക്ഷം രൂപ വരും.

ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നതോടൊപ്പം സമൂഹത്തില്‍ അവശതയനുഭവിക്കുന്നവരെ സഹായിക്കുന്നതിനും സഅദിയ്യ ശ്രദ്ധിക്കുന്നു. പ്രതിമാസം സഅദിയ്യയില്‍ നടന്നു വരുന്ന ജലാലിയ്യ ദിക്ര്‍ ഹല്‍ഖ ജില്ലയിലെ ഏറ്റവും വലിയ ആത്മീയ സംഗമമാണ്. ദേളിയില്‍ മലയാളം, ഇംഗ്ലീഷ്, കന്നട മീഡിയം സ്‌കൂളുകള്‍ക്കു പുറമെ കോളിയടുക്കത്ത് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അഫിലിയേഷനോടെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജും പ്രവര്‍ത്തിക്കുന്നു. സഅദിയ്യ ക്യാമ്പസില്‍ അനാഥ മന്ദിരം, അഗതി മന്ദിരം, ആര്‍ട്‌സ് കോളജ്, വിവിധ ട്രേഡുകളുള്ള ഐ ടി ഐ, കമ്പ്യൂട്ടര്‍, ടൈപ്പ്റൈറ്റിങ്ങ്, ടൈലറിംഗ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, നഴ്‌സറി സ്‌കൂള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നു. മൗലാന ആസാദ് യൂണിവേഴ്‌സിറ്റിയുടെ കോഴ്‌സ് സെന്റര്‍ കൂടിയാണ് സഅദിയ്യ. ഹോസ്പിറ്റല്‍, റിസര്‍ച്ച് സെന്റര്‍ തുടങ്ങിയവയും സഅദിയ്യയുടെ കീഴിലുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാറി (ചെയര്‍മാന്‍ സ്വാഗത സംഘം), സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ (ജനറല്‍ സെക്രട്ടറി), ടി. സി. മുഹമ്മദ് കുഞ്ഞി ഹാജി (ട്രഷറര്‍, സ്വാഗത സംഗം), സി. അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള (സെക്രട്ടറി, സഅദിയ്യ), പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കൊല്ലംമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ശാഫി ഹാജി കീഴൂര്‍, അബ്ദുല്ല ഹാജി കളനാട് എന്നിവര്‍ സംബന്ധിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.