കാസര്‍കോട് : കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി ഡി എസില്‍ ആദ്യ മൂന്നു റാങ്കുകള്‍ നേടി ജില്ലയിലെ ദന്താരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സെഞ്ച്വുറി ദന്തല്‍ കോളേജിലെ അഞ്ചാം ബാച്ച് ഉന്നത നിലവാരം പുലര്‍ത്തി.
ഡോ. അര്‍ച്ചന അശോക്, ഡോ. മഞ്‌ജുകൃഷ്‌ണന്‍, ഡോ. ചിഞ്ചു ജേക്കബ് എന്നിവരാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് റാങ്കുകള്‍ നേടിയത്. ഈ ബാച്ചില്‍ 400 ഡോക്ടര്‍മാരാണ് കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇവര്‍ക്കുള്ള ബിരുദദാന സമ്മേളനം ഈ മാസം എട്ടിനു വൈകുന്നേരം നാലുമണിക്ക് കോളേജില്‍ സംഘടിപ്പിക്കും.
ബിരുദദാന സമ്മേളനം വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് ഉദ്‌ഘാടനം ചെയ്യും. ചടങ്ങില്‍ പി കരുണാകരന്‍ എം പി, എം എല്‍ എ മാരായ കെ കുഞ്ഞിരാമന്‍ (ഉദുമ), എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുല്‍റസാഖ്, അഡ്വ. ഉമ്മര്‍, ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, ജില്ലാ പോലീസ് മേധാവി തോസണ്‍ ജോസ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ ഖാദര്‍ മാങ്ങാട്, കോളേജ് ചെയര്‍മാന്‍ ഡോ. എം അബ്ദുല്‍ജബ്ബാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പരിപാടിയുടെ ഭാഗമായി ഒരു മാസം നീണ്ടുനില്‍ക്കുന്ന സൗജന്യ ദന്ത ചികിത്സാ ക്യാമ്പും, ബോധവത്‌ക്കരണ ക്ലാസുകളും സംഘടിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഡോ. മുഹമ്മദ് മൂത്തേടത്ത്, ഡോ. ജംഷീദ്, ഡോ. ജവഹര്‍ലാല്‍ സംബന്ധിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ഡോ. മുഹമ്മദ് മൂത്തേടത്ത്, ഡോ. ജംഷീദ്, ഡോ. ജവഹര്‍ലാല്‍ സംബന്ധിച്ചു.
ഡോ. അര്‍ച്ചന അശോക് ഡോ. മഞ്‌ജുകൃഷ്‌ണന്‍ ഡോ. ചിഞ്ചു ജേക്കബ് |
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment