കുമളി: നിര്‍ധന കുടുംബത്തില്‍പെട്ട പതിനാലു വയസ്സുള്ള പെണ്‍കുട്ടിയെ അമ്മാവന് വിവാഹം കഴിപ്പിച്ചു കൊടുക്കാനുള്ള നീക്കം പോലീസ് തടഞ്ഞു. കുമളിക്ക് സമീപം റോസാപ്പൂക്കണ്ടം കോളനിയിലെ പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയമാണ് അംഗന്‍വാടി ടീച്ചര്‍മാരും നാട്ടുകാരും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തടഞ്ഞത്.
തമിഴ്‌നാട്ടിലെ ആചാരമനുസരിച്ച് പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയായാല്‍ അമ്മാവന്‍മാരാണു ഇവരെ വിവാഹം കഴിക്കുന്നത്. ഈ രീതി പിന്തുടര്‍ന്നാണ് തമിഴ്‌നാട് കമ്പത്തുള്ള ‘മുറൈമാമന്’ പെണ്‍കുട്ടിയെ വിവാഹം ചെയ്തു നല്‍കാന്‍ പിതാവ് തീരുമാനിച്ചത്.
വിവാഹനിശ്ചയം നടന്നിട്ടില്ലെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ നിലപാട്. പെണ്‍കുട്ടിക്ക് ഇളയ രണ്ട് സഹോദരങ്ങളുണ്ട്. ഇവരുടെ മാതാവ് ഒന്നരവര്‍ഷംമുമ്പ് മരിച്ചു. കുടുംബത്തിന്റെ ദാരിദ്ര്യം മുതലെടുക്കാനുള്ള വരന്റെ നീക്കമാണിതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. എസ്‌ഐ പി.ടി. ജോസഫ് നിയമത്തേപ്പറ്റി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് ക്ലാസും നല്‍കിയാണ് മടങ്ങിയത്. പോലീസ് നിരീക്ഷണത്തിലാണ് പെണ്‍കുട്ടിയും കുടുംബവും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kumali, Marriage, Police, Case.

No comments:
Post a Comment