തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളെക്കുറിച്ച് ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു. നിലമ്പൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആന്വേഷണം. വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് ബിജു കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസില്‍ വച്ച് സ്ത്രീയെ കൊലപ്പെടുത്തിയ സംഭവം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ടെന്നി ജോപ്പനടക്കമുള്ളവര്‍ ആരോപണ വിധേയരാകുകയും ജയിലില്‍ പോകുകയും ചെയ്തിരുന്നു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കുമ്പോള്‍ കാര്യമായ അന്വേഷണം നടത്താറില്ല.
ക്രിമിനല്‍ കേസുകളില്‍പ്പെട്ടവര്‍ വരെ പലപ്പോഴും ശിപാര്‍ശയില്‍ കയറിപ്പറ്റാറുണ്ട്. ആരോപണം ഉയരുമ്പോഴാണ് ഇവരെ മാറ്റുന്നത്. ഇതിനൊരു അപവാദമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കുന്നതിന് മുമ്പ് ഇവരുടെ പശ്ചാത്തലത്തേയും ജീവിത രീതിയെക്കുറിച്ച് ഇന്റലിജന്‍സ് അന്വേഷിച്ചിരുന്നു.
ഇന്റലിജന്‍സ് നിയമിക്കാമെന്ന് റിപ്പോര്‍ട്ട് നല്‍കിയവരെയാണ് സ്റ്റാഫിലുള്‍പ്പെടുത്തിയത്. കേരള മന്ത്രിസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രി ഇന്റലിജന്‍സ് അന്വേഷണത്തിന് ശേഷം സ്റ്റാഫിനെ നിയമിച്ചത്. സോളാര്‍ കേസിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെക്കുറിച്ച് അന്വേഷണം നടന്നിരുന്നു.
നിലമ്പൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനെക്കുറിച്ച് രഹസ്യമായി അന്വേഷിക്കാന്‍ ഇന്റലിജന്‍സ് തീരുമാനിച്ചിരിക്കുന്നത്. മന്ത്രിമാരുടെ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പട്ടവരെക്കുറിച്ചെല്ലാം അന്വേഷിക്കും.
പേഴ്‌സണല്‍ സ്റ്റാഫ് ആകുന്നതിനു മുമ്പും അതിനു ശേഷമുള്ള ഇവരുടെ ജീവിത രീതികളെല്ലാം അന്വേഷണത്തിലുണ്ടാകുമെന്ന് അറിയിയുന്നു. വരുമാനം, സ്വത്ത്, ഇടപാടുകള്‍, ബന്ധങ്ങള്‍ എന്നിവ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുന്നു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ശേഖരിച്ച് ഇന്റലിജന്‍സ് വിഭാഗം ഉടന്‍ തന്നെ ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് അറിയുന്നത്.
പേഴ്‌സണല്‍ സ്റ്റാഫുകളുടെ പ്രവര്‍ത്തി കാരണം മുഖ്യമന്ത്രിയടക്കം പല മന്ത്രിമാരും ഇപ്പോള്‍ തന്നെ പുലിവാല് പിടിച്ച അവസ്ഥയിലാണ്. ഇന്റലിജന്‍സ് കുഴപ്പക്കാരെന്ന് കണ്ടെത്തിയാല്‍ ഇവരെ ഉടന്‍ തന്നെ മാറ്റിയേക്കും. കൂടുതല്‍ കുഴപ്പങ്ങളില്‍ ചെന്ന് ചാടാന്‍ പല മന്ത്രമാര്‍ക്കും താത്പര്യമില്ല. ഇതുകാരണം പേഴ്‌സണല്‍ സ്റ്റാഫുകളെക്കുറിച്ചുള്ള അന്വേഷണത്തെ മന്ത്രിമാരാരും എതിര്‍ക്കാനിടയില്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Nilambur Murder Case.

No comments:
Post a Comment